നവവരന്റെ തലയിലേക്ക് തോക്ക് ചൂണ്ടി വധു; പിന്നീട് സംഭവിച്ചത്

ടെന്നസി: നവവരന്റെ തലയിലേക്ക് തോക്ക് ചൂണ്ടി വധു കാഞ്ചി വലിച്ചു. എന്തോ ഭാഗ്യം തോക്ക് പൊട്ടിയില്ല. കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെന്നസിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ കെയ്റ്റ് എലിസബേത്ത് പ്രിചാര്‍ഡിനെ (25) വിവാഹ വേഷത്തില്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഇങ്ങനെയൊരു സംഭവം. വിവാഹിതയായി മണിക്കൂറുകള്‍ക്കകമാണ് നവവധു ‘തനിനിറം’ പുറത്തെടുത്തത്. മര്‍ഫ്രീസ്‌ബോറോയിലെ ഹോട്ടലിന് മുന്നില്‍ വെച്ചായിരുന്നു നവവധുവിന്റെ വീരസാഹസം. മദ്യലഹരിയില്‍ ഭര്‍ത്താവുമായി തര്‍ക്കിച്ച കെയ്റ്റ് ഒടുവില്‍ തോക്കെടുക്കുകയായിരുന്നു. ഭര്‍ത്താവിന്റെ തലയിലേക്ക് പിസ്റ്റള്‍ ചൂണ്ടി കാഞ്ചി വലിച്ചെങ്കിലും തോക്കിനുള്ളില്‍ തിര തീര്‍ന്നതിനാല്‍ പൊട്ടിയില്ല.

എന്നാല്‍ ആകാശത്തേക്ക് വെടിവെച്ച് ആളുകളെ ഭീതിപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവിന്റെ നേരെ തോക്ക് ചൂണ്ടിയതെന്ന് കെയ്റ്റ് പൊലീസിന് മൊഴി നല്‍കി. കെയ്റ്റിനെ അറസ്റ്റ് ചെയ്‌തെങ്കിലും 15,000 ഡോളര്‍ കെട്ടിവെച്ചതിനെ തുടര്‍ന്ന് വിട്ടയച്ചു. സംഭവശേഷം ആയുധം ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിപ്പിക്കാനും കെയ്റ്റ് ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News