കാലിക്കറ്റ് സര്‍വ്വകലാശാലാ പി ജി പ്രവേശനം; അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുറവ്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുറവ്. ഇതുവരെ ഏകജാലക ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നടത്തിയത് 16000 വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2000 അപേക്ഷകരുടെ കുറവാണ് വന്നിരിക്കുന്നത്.

ബി എഡിന് അപേക്ഷകരുടെ എണ്ണം കൂടിയതാണ് പിജി പ്രവേശന അപേക്ഷ കുറയാന്‍ കാരണമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍. 4000 സീറ്റുകളുള്ള ബി എഡ് കോഴ്സിനു ഇതുവരെ 8000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പി ജിയ്ക്ക് 6500 സീറ്റുകളാണുള്ളത്. ഈ മാസം നാലിനാണ് ട്രയല്‍ അലോട്ട്മെന്റ്.

23 ന് ക്ലാസുകള്‍ ആരംഭിക്കും. ജൂലൈ 31 ആയിരുന്നു ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. പലവട്ടം മാറ്റി വെച്ചശേഷമാണ് പി ജി പ്രവേശന നടപടികള്‍ ആരംഭിച്ചത്. ബിരുദ പഠനം കഴിഞ്ഞവര്‍ക്ക് ഗ്രേഡ് കാര്‍ഡ് ലഭിക്കാത്തതായിരുന്നു പ്രവേശന നടപടികള്‍ വൈകാനുള്ള പ്രധാന കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News