വില്ലനിലെ യഥാര്‍ത്ഥ വില്ലന്‍ ആര്? കാത്തിരിപ്പിന് വിരാമം

മോഹന്‍ലാലിന്റെ വില്ലന്‍ ഒരു മാസ് സിനിമയായിരിക്കണം. ആരാധകരുടെ പ്രാര്‍ത്ഥനയും ആഗ്രഹവും അങ്ങനെയാണ്. പക്ഷെ ഒരു കാര്യത്തില്‍ എല്ലാവരും ഒരു ആശയക്കുഴപ്പത്തിലാണ്. വില്ലനിലെ യഥാര്‍ത്ഥ വില്ലന്‍ ആരാണ്? വമ്പന്‍ താരനിരയും ടെക്‌നിക്കല്‍ ക്രൂവും നിറഞ്ഞു നില്‍ക്കുന്ന വില്ലനിലെ കഥാപാത്രങ്ങളെക്കുറിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.

തമിഴ് തെലുങ്ക് ഭാഷകളിലെ മുന്‍നിര താരങ്ങള്‍ തന്നെയായിരിക്കും മോഹന്‍ലാലിനെ നേരിടുന്ന വില്ലന്മാര്‍. വിശാല്‍, ഹന്‍സിക, റാഷി ഖന്ന, ശ്രീകാന്ത് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. ശക്തിവേല്‍ എന്ന കഥാപാത്രമായി തമിഴ് സൂപ്പര്‍ താരം വിശാലായിരിക്കും മോഹന്‍ലാലിന്റെ പ്രതിനായക സ്ഥാനത്ത്. ഒരു ഡോക്ടര്‍ കഥാപാത്രമാണ് വിശാല്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. നായകനായ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്് മാത്യു എന്നാണ്.

തമിഴ് താരം ഹന്‍സികയുടെ ആദ്യ മലയാള ചിത്രമായിരിക്കും വില്ലന്‍. ശ്രേയയെന്നാണ് കഥാപാത്രത്തിന്റെ പേര്. വിശാലിന്റെ പെയറായിട്ടാണ് ചിത്രത്തില്‍ ഹന്‍സികയെത്തുന്നതെന്നാണ് വിവരം.

ശ്രീകാന്തിന്റെ കഥാപാത്രത്തിന്റെ പേര് ഫെളിക്‌സ് ഡി വിന്‍സന്റ് എന്നാണ്. തെലുങ്ക് താരം റാഷി ഖന്ന ഹര്‍ഷിത ചോപ്രയെന്ന പൊലീസോഫീസറുടെ വേഷമാണ് ചെയ്യുന്നത്. ശ്രീകാന്തിനും റാഷി ഖന്നയ്ക്കും നെഗറ്റീവ് റോളാണെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News