നിങ്ങള്‍ കടലാസില്‍ പൊതിഞ്ഞ് പലഹാരം കഴിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക

നാട്ടിന്‍ പുറങ്ങളില്‍ മാത്രമല്ല, നഗരപ്രദേശങ്ങളിലും ചായക്കടകളിലും മറ്റും പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിഞ്ഞു നല്‍കുക പതിവാണ്. അല്‍പ്പം എണ്ണമയമുള്ള ആഹാരങ്ങള്‍ പത്രത്താളുകളില്‍ തുടച്ചും നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇതൊന്നും വലിയ പ്രശ്‌നമായി ആരും കരുതുന്നില്ല. എന്നാല്‍ ഭഷ്യ സുരക്ഷ വിഭാഗത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ആരേയും ഞെട്ടിക്കും.

ഇങ്ങനെ ഭക്ഷണം കഴിച്ചാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ആഹാര സാധനങ്ങള്‍ അച്ചടിച്ച കടലാസില്‍ പൊതിയുമ്പോള്‍ കടലാസിലെ ഈയം പുറത്ത് വരുന്നു. ഈ ഈയവും ആഹാരത്തിനൊപ്പം ശരീരത്തില്‍ കടക്കുന്നു. ഇത് കഴിക്കുന്നത് ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കും.

ഈയം ശരീരത്തില്‍ കടക്കുന്നത് ക്യാന്‍സറിന് കാരണമാകും. മാത്രമല്ല വന്ധ്യത, പെരുമാറ്റവൈകല്യം, ചിന്തശേഷിക്കുറവ്, മറവി, അലസത, എന്നിവയ്ക്കും കാരണമാകുന്നു. അമിതമായി അളവില്‍ ഈയം ഉള്ളില്‍ കടന്നാല്‍ പെട്ടന്നുള്ള മരണം വരെ സംഭവിക്കാം. പലഹാരങ്ങള്‍ കടലാസില്‍ പൊതിയുന്നത് മാത്രമല്ല, കടലാസിന്റെ മുകളില്‍ വയ്ക്കുന്നതും, കടലാസുകൊണ്ട് മൂടി വയ്ക്കുന്നതും കടലാസില്‍ കൈ തുടയ്ക്കുന്നതും അപകടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News