ഈ ടെലിവിഷന്‍ പരമ്പര തകര്‍ക്കുന്നു; അശ്ലീല സൈറ്റുകളില്‍ ആളില്ല

എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയുടെ ഏഴാം ഭാഗമാണ് അശ്ലീല സൈറ്റുകള്‍ക്ക് തിരിച്ചടിയായത്. ഒരു കോടി ആളുകളാണ് ഈ പരമ്പരയുടെ പ്രീമിയര്‍ ഷോ മാത്രം കണ്ടത്. പിന്നാലെ മിനി സ്‌ക്രീനിലെത്തിയ എപ്പിസോഡുകളില്‍ കഥാപാത്രങ്ങള്‍ വിവസ്ത്രരാകുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ വന്നതോടെ പ്രേക്ഷകര്‍ ടെലിവിഷന് മുന്നില്‍ തന്നെ കുടുങ്ങിയെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരമ്പരയുടെ ഈ സ്വീകര്യതയാണ് അശ്ലീല സൈറ്റുകളേയും ബാധിച്ചത്. പ്രമുഖ പോണ്‍സൈറ്റിലെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 4.5 ശതമാനം കുറവാണ് ഉണ്ടായതെന്ന് പോണ്‍ഹബിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ഗെയിം ഓഫ് ത്രോണ്‍സിന്റെ ആദ്യ ആറ് സീസണുകളിലും അശ്ലീല സൈറ്റുകള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു. പക്ഷേ ഇത്തരത്തില്‍ കനത്ത ആഘാതം ഇതാദ്യമാണ്.


പരമ്പര എന്ന രീതിയിലല്ല മികച്ച ഹോളിവുഡ് സിനിമ എന്ന രീതിയിലാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ ഓരോ എപ്പിസോഡിനേയും പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. സാധാരാണ ടെലിവിഷന്‍ പരമ്പരയുടെ രീതികളോ സമീപനങ്ങളോ അല്ല ഈ ബിഗ് ബജറ്റ് പരമ്പരയുടേത്. ആക്ഷന്‍ രംഗങ്ങള്‍ക്കും കലാസംവിധാനത്തിനും വന്‍ പ്രാധാന്യം നല്‍കി സിനിമയോട് കിടപിടിക്കുന്ന രീതിയിലാണ് ചിത്രീകരണം.

ആവിഷ്‌കാര രീതിയിലേയും കഥാഗതിയിലേയും പ്രത്യേകതകള്‍ തന്നെയാണ് കോടിക്കണക്കിന് ആരാധകരെ നേടിയെടുക്കാന്‍ ഈ ഫാന്റസി പരമ്പരയെ സഹായിച്ചത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഞായറാഴ്ച രാത്രി 9നാണ് പരമ്പരയുടെ സംപ്രേഷണം. ഇന്ത്യയില്‍ പിറ്റേന്ന് രാവിലെ 7.30നും.

ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍ രചിച്ച ‘എ സോംഗ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍’ എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്. ഡേവിഡ് ബെനിയോഫ്, ഡബ്ലിയുബി വെയിസ് എന്നിവരാണ് സംവിധായകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News