ആര്‍ എസ് എസിന്റെ കൊലവിളി ഭീകരത കേരളത്തിലും; കോടിയേരിയുടെ തലവെട്ടാന്‍ ആഹ്വാനം; പ്രതിഷേധിച്ച് കേരളം

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കൊലവിളി നടത്തുന്ന സംഘപരിവാര്‍ ഭീകരത കേരളത്തിലും. ഇക്കുറി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊലവിളി നടത്തിയിരിക്കുന്നത്. കോടിയേരിയുടെ തല എടുക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത് അയ്യപ്പ എസ് രാജ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കോടിയേരിയുടെ തലയാണ് ഇനി എടുക്കേണ്ടതെന്ന ഫേസ്ബുക്ക് കുറിപ്പുമായി അയ്യപ്പ രാജ് രംഗത്തെത്തിയത്. ഉറപ്പുള്ളവര്‍ പറ, ഞാന്‍ എന്തിനും തയ്യാറെന്നും ഇയാള്‍ കുറിച്ചിട്ടുണ്ട്. വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്.

ഇയാള്‍ക്കെതിരെ തിരുവല്ല സ്വദേശി അജയൻ സൈബർ സെല്ലിൽ പരാതി നൽകി. അതേസമയം ഇത്തരത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കൊലവിളി നടത്തുന്ന ആര്‍ എസ് എസ് ഭീകരത കേരളത്തിലും അരങ്ങേറുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നേരത്തെ മധ്യപ്രദേശിലെ ആര്‍ എസ് എസ് പ്രമുഖ് ചന്ദ്രാവത്ത് പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചത് വന്‍ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here