സിനിമാ മേഖലയിലെ മോശം പ്രവണതകള്‍ക്കെതിരെ പുതിയ സംഘടന

സിനിമാ മേഖലയിലെ മോശം പ്രവണതകള്‍ക്കെതിരെ പുതിയ സംഘടന;സംവിധായകന്‍ ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപം കൊള്ളുന്നത്.

നടിയെ അക്രമിച്ച സംഭവത്തിലെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകളും സിനിമാരംഗം കടുത്ത പ്രതിസന്ധിയിലൂടെ കടന്നപോകുന്ന സാഹചര്യവും പരിഗണിച്ചാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പുതിയ സിനിമാ സംഘടന രൂപമെടുക്കുന്നത്.

സമകാലിക സംഭവങ്ങളില്‍ മേഖലയിലെ നിലവിലുള്ള സംഘടനകളുടെ പ്രതികരണം ദുര്‍ബലമായി പോയെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. സിനിമാ രംഗത്തെ നല്ലപേര് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ സംഘടനയെ കുറിച്ച് ആലോചിക്കുന്നതെന്ന് സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ പറഞ്ഞു.

കോഴിക്കോട് മഹാറാണിയില്‍ നടന്ന സിനിമാ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷാജൂണ്‍. സംഘടനയുമായി സംവിധായകന്‍ ജോജോ വര്‍ഗീസ് അടക്കമുള്ളയാളുകള്‍ സഹകരിക്കുന്നുണ്ട്.

നടിക്കു നേരെ അക്രമമുണ്ടായപ്പോള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച മലബാറിലെ സിനിമാ പ്രവര്‍ത്തകര്‍ പുതിയ കൂട്ടായ്മയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here