‘ഇത്രയ്ക്കും സിംപിളായിരുന്നോ ആര്‍ട്ടിസ്റ്റ് വിജയ് സേതുപതി’; തമിഴകത്ത് തരംഗം തീര്‍ക്കുന്ന സേതുപതിയുടെ വീഡിയോ

ചെന്നൈ: തമിഴകത്തെ പുത്തന്‍ സൂപ്പര്‍ സ്റ്റാറാണ് വിജയ് സേതുപതി. പ്രാരാബ്ദങ്ങളുടെ നടുവില്‍ നിന്ന് താരസിംഹാസനത്തിലേക്ക് നടന്നുകയറിയ സേതുപതിയുടെ ജീവിതം ഏവരേയും അമ്പരപ്പിച്ചതാണ്. ഹിറ്റ് ചിത്രങ്ങളില്‍ നിന്ന് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലേക്ക് കുതിക്കുന്ന നായകനായി മാറിയിട്ടും സേതുപതിയുടെ സിംപ്ലിസിറ്റിക്ക് കുറവുണ്ടായിട്ടില്ല.

തമിഴകത്തിന് പുറത്തും തരംഗം തീര്‍ക്കുന്ന വിക്രം വേദയിലെ വേദയെ അവിസ്മരണീയമാക്കിയ സേതുപതിയുടെ ഷൂട്ടിംഗ് സ്ഥലത്തെ വീഡിയോയും ഇപ്പോള്‍ വൈറലാകുകയാണ്. കഷ്ടപ്പാടുകളില്‍നിന്നും മഹാ നടനായി വളര്‍ന്നതുകൊണ്ടാവാം സിനിമയിലെത്തിയിട്ടും വിജയ് അതില്‍നിന്നും ഒട്ടും മാറാത്തത്. ഷൂട്ടിങ് സെറ്റില്‍നിന്നും പുറത്തുവരുന്ന വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ ഏവരേയും അത്ഭുതപ്പെടുത്തുകയാണ്.

സേതുപതിയുടെ ’96’ എന്ന സിനിമയുടെ സെറ്റില്‍നിന്നുളള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ഇത്രയ്ക്കും ചീപ്പായിരുന്നോ ആര്‍ട്ടിസ്റ്റ് ബേബിയെന്ന ചോദ്യത്തെ തിരിച്ചിട്ടാണ് ആരാധകരുടെ കമന്റ്. ഇത്രയ്ക്കും സിംപിളായിരുന്നു ആര്‍ട്ടിസ്റ്റ് വിജയ് സേതുപതിയെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

ഷൂട്ടിംഗ് സ്‌പോട്ടുകളില്‍ ചെറിയ താരങ്ങള്‍ പോലും അത്യാഡംബരങ്ങള്‍ കാട്ടുമ്പോഴാണ് സേതുപതി സാധരണക്കാരനായി നിലകൊള്ളുന്നത്. തന്റെ ജീവിതത്തിലെ കഷ്ടതകള്‍ ഒരിക്കലും മറക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് സേതുപതിയുടെ പെരുമാറ്റം. ആരാധകരോടുള്ള പെരുമാറ്റം കൊണ്ടും വിജയ് സേതുപതി പലപ്പോഴും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

വിക്രം വേദയ്ക്ക് ശേഷം സേതുപതി നായകനാകുന്ന ചിത്രമാണ് 96. തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ് നായികയായെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News