റിസര്‍വ്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ കാല്‍ ശതമാനത്തിന്റെ കുറവ്

ദില്ലി: മുഖ്യ പലിശ നിരക്കുകളില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് ആറേ കാല്‍ ശതമാനത്തില്‍ നിന്നും ആറ് ശതമാനമായാണ് കുറഞ്ഞത്. റിസര്‍വ്വ് ബാങ്ക് പലിശ കുറച്ച സാഹചര്യത്തില്‍ ഭവന വാഹന വായ്പാ നിരക്കുകള്‍ കുറഞ്ഞേക്കും.

നാണ്യപ്പെരുപ്പം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കായ 1.54 ല്‍ എത്തിയതാണ് പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്കിന് പ്രചോദനമായത്. റിസര്‍വ്വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തി.

ആറേ കാല്‍ ശതമാനത്തില്‍ നിന്നും ആറ് ശതമാനമായാണ് കുറച്ചത്.കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.വാണിജ്യ ബാങ്കുകള്‍ ആര്‍ ബി ഐ യില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്സ് റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ നിന്നും അഞ്ചേ മുക്കാല്‍ ശതമാനമായും കുറച്ചു.

മന്ദഗതിയിലായ സാമ്പത്തിക വളര്‍ച്ച നിരക്ക് വേഗത്തിലാക്കാന്‍ പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന് വ്യവസായ ലോകം ഏറെനാളായി ആവശ്യപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇതിന് മുന്‍പ് പലിശ നിരക്ക് കുറച്ചത്. പിന്നീട് ചേര്‍ന്ന മൂന്ന് വായ്പാ നയ പ്രഖ്യാപനത്തിലും ആര്‍ ബി ഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.

നാണ്യപ്പെരുപ്പ നിരക്ക് ഉയരാനുള്ള സാധ്യതയും എണ്ണ വിലയിലെ ചാഞ്ചാട്ടവും എല്ലാ ചൂണ്ടിക്കാട്ടിയായിരുന്നു പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകാതിരുന്നത്.എന്നാല്‍ നാണ്യപ്പെരുപ്പ നിരക്ക് 1.54 ശതമാനമെന്ന നിലയിലേക്ക് താഴ്ന്നതും ആവശ്യത്തിന് മണ്‍സുണ്‍ മഴ ലഭിച്ചതും ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങളാണ് ഇപ്പോല്‍ പലിശ നിരക്കുകള്‍ കുറയ്കാകാന്‍ കാരണമായത്.

മുംബൈയിലെ ആര്‍ബിഐ ആസ്ഥാനത്ത് ചേര്‍ന്ന വായ്പാ നയ അവലോകന യോഗത്തിന് ശേഷമാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ വായ്പാ നയം പ്രഖ്യാപിച്ചത്. റിസേര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ വാണിജ്യ ബാങ്കുകളും ഭവന വാഹന വായ്പാ നിരക്കുകള്‍ കുറച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News