വഴിയില്‍ കിടക്കുന്ന പൊതിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കിട്ടിയാല്‍ നിങ്ങള്‍ എന്തുചെയ്യും; മാതൃകയാക്കണം ഈ യുവാവിനെ

ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിക്ക് സമീപം ഹൈവേയില്‍ നിന്നാണ് 2 ലക്ഷം രൂപ സണ്ണി എന്ന ചെറുപ്പക്കാരന് കിട്ടിയത്. ഹൈവേയുടെ സമീപത്ത് ഒരു ചെറിയ പൊതി കണ്ട സണ്ണി തുറന്നു നോക്കുകയായിരുന്നു. പൊതി നിറയെ പണം കണ്ട സണ്ണിയുടെ കണ്ണ് പക്ഷെ മഞ്ഞളിച്ചില്ല. ആരുടെയോ നഷ്ടപ്പെട്ട പണമാണതെന്ന് തിരിച്ചറിഞ്ഞ യുവാവ് ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു.

അടുത്ത പൊലീസ് സ്റ്റേഷനായ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടറുടെ മുന്നിലെത്തി വിവരങ്ങള്‍ പറയുന്നതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ സ്റ്റേഷനിലേക്ക് ഓടിയെത്തി. താന്‍ മലപ്പുറം വണ്ടൂര്‍ സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥനായ അരുണ്‍ അണെന്നും താന്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നും അയാള്‍ പറഞ്ഞു. അമ്മയുടെ ചികിത്സ ചിലവിനായ് കടം വാങ്ങിയ പണമായിരുന്നു അതെന്ന പറഞ്ഞപ്പോള്‍ ആയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

പരാതി ശരിയാണോ എന്നു പരിശോധിച്ചു പണം അരുണിനു മടക്കി നല്‍കി. നഷ്ടപ്പെട്ടു എന്നു കരുതിയ പണം തിരിച്ചു കിട്ടിയ സന്തോഷത്തില്‍ 2000 രൂപ പാരിതോഷികവും നല്‍കിയാണ് അരുണ്‍ കരുനാഗപ്പള്ളിയിലേക്ക് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News