
തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആരോഗ്യനില തൃപ്തികരമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. വിദഗ്ധ ചികിത്സ ലഭിക്കുന്നുണ്ടെന്നും മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.വിദഗ്ദ്ധ ചികിത്സ ആവശ്യമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മജിസ്റ്റ്റേറ്റിനു മുന്നിലുള്ള രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനില്‍ക്കുന്നതിനാല്‍ സ്വാമിക്കനുകൂലമായി പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഈ ഘട്ടത്തില്‍ പരിഗണിക്കുന്നില്ലെന്നും കോടതി അറിയിച്ചു.
സ്വാമിയുടെ ജനനേന്ദ്രിയം നിവൃത്തിയില്ലാതെ താന്‍ മുറിച്ചെടുക്കുകയായിരുന്നുവെന്ന് ആദ്യം പോലീസിന് മൊഴിനല്‍കിയ പെണ്‍കുട്ടി ഒരാഴ്ച മുമ്പ് സ്വാമിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു. മൊഴി പോലീസ് എഴുതി ഉണ്ടാക്കിയതാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
എന്നാല്‍ പെണ്‍കുട്ടിയുടെ സത്യവാങ്മൂലം ശരിയല്ലെന്ന് പോലീസ് വാദിച്ചു. കേസില്‍ കക്ഷിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെയും പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here