സംസ്ഥാന നേതൃത്വവുമായി ഭിന്നതയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; പിബി

ദില്ലി: പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ഭിന്നതയില്ലെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ. കേരളത്തില്‍ അടുത്തിടേയുണ്ടായ സംഭവങ്ങളുടെ പേരില്‍ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും തമ്മില്‍ ഭിന്നതയുണ്ടെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പി ബി വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സംഘര്‍ങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും  ഗവര്‍ണ്ണറുമായി നടന്ന കൂടിക്കാഴ്ച, മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി എന്ന രീതിയില്‍ ചില മാധ്യങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.ഈ വാര്‍ത്തകളാണ് പി ബി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News