അപ്പുണ്ണിയും കുറുമാറിയതോടെ കാവ്യയും അറസ്റ്റിലാകുമോ; ആശങ്കയും ഭയവും പിടികൂടിയ ദിലീപ് ജയിലില്‍ നിരാശന്‍

കൊച്ചി: ഓരോ ദിവസവും തനിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത് ദിലീപിനെ കടുത്ത നിരാശയിലേക്ക് തള്ളി വിട്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. കേസില്‍ കാവ്യ കൂടി അറസ്റ്റിലാകുമോ എന്ന ഭയമാണ് ദിലീപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നത് എന്നാണ് സൂചന. കേസില്‍ കാവ്യയെ പൊലീസ് ചോദ്യം ചെയ്തത് മുതല്‍ ദിലീപ് അസ്വസ്ഥനാണ്.

ചോദ്യം ചെയ്യലില്‍ കാവ്യ പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മനസാക്ഷി സൂക്ഷിപ്പുകാരനായ അപ്പുണ്ണിയുടെ മൊഴിയും കാവ്യയെയും ദിലീപിനെയും കുടുക്കുന്നതാണ്. ജയിലില്‍ എല്ലാ ആഴ്ചയും പ്രാര്‍ത്ഥനക്കെത്തുന്ന കന്യാസ്ത്രീയോട് കാവ്യയെ സംബന്ധിച്ച ആശങ്കകള്‍ ദിലീപ് പങ്കുവെച്ചാണ് ചില സൂചനകള്‍ ലഭിക്കുന്നത്. പ്രാര്‍ഥനകളുമായി സമയം ചിലവഴിക്കാനാണ് കന്യാസ്ത്രീ ദിലീപിന് നല്‍കിയിരിക്കുന്ന ഉപദേശം.

എന്നാല്‍ പണത്തിനോടുള്ള ആര്‍ത്തി മൂത്ത് ഓരോന്ന് ചെയ്ത് കൂട്ടിയതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്നാണ് മറുവാദം. അപ്പുണ്ണി കൂടി കൈ വിട്ടതോടെയാണ് ദിലീപ് പൂര്‍ണമായും നിരാശയിലേക്ക് വീണത്. മനസാക്ഷി സൂക്ഷിപ്പുകാരനായി ദിലീപ് കരുതിയിരുന്ന അപ്പുണ്ണിയുടെ മൊഴി ദിലീപിനെ പൂര്‍ണമായും തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്. ജയിലിലെത്തിയ നാള്‍ മുതല്‍ സെല്ലില്‍ നിന്ന് ലഭിച്ച സങ്കീര്‍ത്തന പുസ്തകം വായിച്ചാണ് ദിലീപ് സമയം കളഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here