ആദായ നികുതി റെയ്ഡുകളില്‍ മോദി രാഷ്ട്രീയം കളിക്കുന്നു; രാജ്യസഭ സ്തംഭിച്ചു; പ്രതിഷേധം ശക്തം

ദില്ലി:ഗുജറാത്തിലെ എം.എല്‍.എമാരെ പാര്‍പ്പിച്ചിരുന്ന ബംഗ്ലൂരിലെ റിസോര്‍ട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയ വിഷയത്തില്‍ കോണ്‍ഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചു. കര്‍ണ്ണാടകയിലെ മന്ത്രിക്കെതിരായ സാമ്പത്തിക തട്ടിപ്പാണ് അന്വേഷിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശദീകരിച്ചു. രാജ്യസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ രാഷ്ട്രിയ പകപോക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.എം.എല്‍.എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ട് റെയ്ഡ് ചെയ്തതിലൂടെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രിയ എതിരാളികളെ ഭീഷണിപ്പെടുത്തുകയാണന്ന് വ്യക്തമായതായും ഗുലാംനമ്പി ആസാദ് രാജ്യസഭയില്‍ ആരോപിച്ചു.

കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ സഭ രണ്ട് തവണ തടസപ്പെട്ടു.എന്നാല്‍ കര്‍ണ്ണാടകയിലെ ഒരു മന്ത്രി നടത്തിയ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുകയാണ് ആദായ നികുതി വകുപ്പ് നടത്തിയതെന്ന് അരുണ്‍ ജറ്റ്‌ലി ഇരുസഭകളിലും വിശദീകരിച്ചു.ഇതംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. തുടര്‍ന്നുള്ള ബഹളത്തില്‍ രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.കപില്‍സിമ്പല്‍,മനീഷ് തിവാരി തുടങ്ങിവരടങ്ങിയ കോണ്‍ഗ്രസ് പ്രതിനിധി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ബിജെപിക്കെതിരെ പരാതി നല്‍കി. രാജ്യസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. എം.എല്‍.എമാരുടെ ജീവനും സ്വത്തും ഭീഷണിയിലാണന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

അതേ സമയംരാജ്യസഭയിലെ ശൂന്യവേളയില്‍ പി.യുചിത്രയ്ക്ക് അവസരം നിഷേധിച്ച സംഭവം സോമപ്രസാദ് എം.പി ശ്രദ്ധയില്‍ കൊണ്ട് വന്നു.നിക്ഷിപ്ത്ത തല്‍പര്യക്കാരാണ് രാജ്യത്തെ സ്‌പോര്‍ട്ട് തലപ്പത്തെന്നും അവരെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും സോമപ്രസാദ് എം.പി ആവസ്യപ്പെട്ടു.ചിത്രയ്ക്ക് അവസരം നിഷേധിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അദേഹം ചൂണ്ടികാട്ടി.ഇക്കാര്യം കേന്ദ്ര കായിക മന്ത്രാലയം അന്വേഷിക്കണമെന്ന് ചെയറിലുണ്ടായിരുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യനും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News