മഞ്ജുവിന്റെ സഹോദരന്റെ മൊഴി ദിലീപിന് കുരുക്കാകുമോ; അന്വേഷണം ദിലീപിന്റെ ബന്ധുക്കളിലേക്കും; പൊലീസിന്റെ നിര്‍ണായക നീക്കങ്ങള്‍ ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യര്‍, ദിലീപ് എന്നിവരുടെ ബന്ധുക്കളിലേയ്ക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യരെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവിനെയും ചോദ്യം ചെയ്തു. അഡ്വ.പ്രദീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെ വിളിച്ചു വരുത്തുകയും അദ്ദേഹത്തിന്റെ കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും മെമ്മറി കാര്‍ഡും ജൂനിയര്‍ ആയ രാജു ജോസഫിന് നല്‍കിയെന്ന് അഡ്വ.പ്രദീഷ് ചാക്കോ മൊഴി നല്‍കിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ ഏറ്റവും സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജു ജോസഫിനെ ചോദ്യം ചെയ്തത്. പ്രദീഷ് ചാക്കോ നല്‍കിയ മൊഴികള്‍ സത്യമാണോ എന്ന് പൊലീസ് ചോദിച്ചു. ഇതോടൊപ്പം ദൃശ്യങ്ങളും മൊബൈലും കടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തമിഴ് നാട് രജിസ്‌ട്രേഷനിലുള്ള ഇവരുടെ മാരുതി എസ്റ്റീം വാഹനവും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതിനിടെമഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് , മറ്റ് രണ്ട് ബന്ധുക്കള്‍, എന്നിവരെയും അന്വേഷണ സംഘം ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തു. ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് സുരാജ്. സിനിമാ ലൊക്കേഷനില്‍ സുനിയും ദിലീപും കണ്ടതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. സുനിയെ ഇപ്പോഴും അറിയില്ലെന്ന മൊഴിയില്‍ ദിലീപും കാവിയും ഉറച്ച് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇവരെയും വിളിച്ചു വരുത്തിയത്.

അതേ സമയം മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായിരുന്ന കുടുംബ ബന്ധവും തകര്‍ച്ചയും സംബന്ധിച്ച് മധു വാര്യരില്‍ നിന്നും പൊലീസ് ചോദിച്ചറിഞ്ഞു. നടിയെ ആക്രമിക്കാനുള്ള കാരണം കുടുംബ ബന്ധം തകര്‍ന്നതിലുള്ള വൈരാഗ്യമാണെന്നാണ് പൊലീസ് നിഗമനം.കൂടാതെ ദിലീപുമായി നേരത്തെ പണമിടപാടുകളും മധു വാര്യര്‍ക്ക് ഉണ്ടായിരുന്നു. കേസില്‍ എറ്റവും നിര്‍ണായകമായ നീക്കങ്ങള്‍ക്ക് മുന്നോടിയായാണ് ദിലീപുമായി ഏറ്റവും അടുത്ത ബന്ധുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here