നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട; 55 കിലോ എഫഡ്രിനാണ് ഡി ആര്‍ ഐ പിടികൂടിയത്

കൊച്ചി: ചൊച്ചാഴ്ച രാത്രി 11.30നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ കയറ്റി അയയ്ക്കാന്‍ കൊണ്ടുവന്ന എഫഡ്രിനാണ് പിടികൂടിയത്. ഷോപ്പിങ്ങിനായി ഉപയോഗിക്കുന്ന ബിഗ് ഷോപ്പറിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ബാഗിന്റെ പിടിയുടെ ഉള്ളില്‍ മയക്കുമരുന്ന് നിറച്ച ശേഷം 2 വശവും മൂടിയ നിലയിലായിരുന്നു.6 പാക്കറ്റുകളിലായി 600 ബാഗുകളാണുണ്ടായിരുന്നത്. ഓരോന്നിലും 100 ഗ്രാം വീതം മയക്കുമരുന്നാണ് നിറച്ചിരുന്നത്.ഡി ജെ പാര്‍ട്ടികളിലാണ് എഫഡ്രിന്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

മയക്കുമരുന്ന് കണ്ടെത്തിയ കാര്‍ഗോ ബുക്ക് ചെയ്തത് ചെന്നൈയിലെ ഒരു കമ്പനിയാണെന്ന് വ്യക്തമായിട്ടുണ്ട്.ഇവര്‍ക്ക് കൊച്ചിയിലും ഓഫീസുണ്ട്. ഇവിടങ്ങളില്‍ ഡി ആര്‍ ഐ പരിശോധന നടത്തുന്നുണ്ട്. ചിലരെ ചോദ്യം ചെയ്തതായും വിവരമുണ്ട്. ഇതിനു മുമ്പും ഇത്തരത്തില്‍ മയക്കുമരുന്ന് വിദേശത്തേക്ക് കടത്തിയിട്ടുണ്ടൊ എന്ന് ഡി ആര്‍ ഐ അന്വേഷിക്കുന്നുണ്ട്. പിടികൂടിയ എഫഡ്രിന്‍ അങ്കമാലി കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here