സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്ചിതത്വമില്ല; സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്ചിതത്വമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ രണ്ടാം ഘട്ട അലോട്ട്‌മെന്റിനോപ്പം സ്വാശ്രയകേളേജുകളുടെ ആദ്യ അലോട്ട്‌മെന്റ് നടത്താനാണ് തീരുമാനം. ഒരു കാരണവശാലും സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റിന് വിട്ടുകൊടുക്കില്ലെന്നും പൂര്‍ണ്ണമായും സര്‍ക്കാര്‍ തന്നെ നടത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇനി 7ാം തീയതിയുള്ള കോടതി തീരുമാനത്തെയാണ് സര്‍ക്കാര്‍ ഉറ്റു നോക്കുന്നത്.
ഓഗസ്റ്റ് 1 നും 31 നും ഇടയില്‍ മെഡിക്കല്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. സ്വാശ്രയ കോളേജുകളിലെ പ്രവശന നടപടികളില്‍ അനിശ്ചിതത്വം ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. സര്‍ക്കാര്‍ കോ!ളേജുകളിലെ ആദ്യ ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞു. കോടതി നടപടികള്‍ പൂര്‍ത്തിയായിട്ടു മാത്രമേ സ്വാശ്രയ കോളേജിലെ അലോട്ട്‌മെന്റ് ആരംഭിക്കാവൂ എന്നതാണ് കോടതി നര്‍ദ്ദേശം.

എന്നാര്‍ സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ രണ്ടാം ഘട്ട അലോട്ട്‌മെന്റിനോപ്പം സ്വാശ്രയകേളേജുകളുടെ അലോട്ട്‌മെന്റും നടത്താനാണ സര്‍ക്കാര്‍ തീരുമാനം. ആവശ്യമെങ്കില്‍ അവര്‍ക്ക് വീണ്ടുമൊരു അലോട്ട്‌മെന്റ് ഏര്‍പ്പെടുത്തും. ഒരു കാരണവശാലും സ്‌പോട്ട് അലോട്ട്‌മെന്റ് മാനേജ്‌മെന്റിന് വിട്ടുകൊടുക്കില്ലെന്നും പൂര്‍ണ്ണമായും സര്‍ക്കാര്‍ തന്നെ നടത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വിഷയത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച 85 ശതമാനം സീറ്റില്‍ 5 ലക്ഷവും 15 ശതമാനം ചഞകസീറ്റില്‍ 20 ലക്ഷവും അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് മാനേജ്‌മെന്റ് നിലപാട്. കോടതി ഫീസ് വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരുമായി കരാറിലെര്‍പ്പെടുന്നതില്‍ നിന്നും മാനേജ്‌മെന്റുകള്‍ വിട്ടു നില്‍ക്കുന്നതും. എന്നാല്‍ ഇത് വിദ്യാര്‍ത്ഥികളെയാണ് ആശയക്കുഴപ്പത്തിലാഴ്ത്തിയിരിക്കുന്നത്. ഇനി 7ാം തീയതിയുള്ള കോടതി തീരുമാനത്തെയാണ് സര്‍ക്കാര്‍ ഉറ്റു നോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News