സമരത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനമെന്നാരോപിച്ച് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്ത വിദ്യാര്‍ഥികളുടെ പ്രക്ഷോഭം അലയടിക്കുന്നു

കോഴിക്കോട്: സമരത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്ന് ആരോപിച്ച് കോഴിക്കോട് ഭവന്‍സ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ യുവജന കമ്മീഷനിലും വനിത കമ്മീഷനിലും പരാതിയുമായി വിദ്യാര്‍ത്ഥികള്‍.സമരം ഒത്തുതീര്‍ന്നെങ്കിലും മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

കോഴിക്കോട് രാമനാട്ടുകര ഭവന്‍സ് ലോ കോളേജില്‍ സമരം നടത്തിയ പെണ്‍കുട്ടികളെ ഉള്‍പ്പെടെ 11 പേരെയാണ് കഴിഞ്ഞ ദിവസം കോളേജ് മാനേജ്‌മെന്‍ര് സസ്‌പെന്റ് ചെയ്തത്. സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് പ്രതികാര നടപടി സ്വീകരിക്കാന്‍ പാടില്ല എന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍ കോളേജ് തുറന്ന ദിവസം തന്നെയാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ സമരം ചെയ്ത 11 പേരെ മാനേജ്‌മെന്‍ര് സസ്‌പെന്റ് ചെയ്തത്.സമരത്തിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്നാണ് മാനേജ്‌മെന്റിന്റെ ആരോപണം.ഇതിെനതിരെ ശക്തമായ പ്രതിഷേധവുമായാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുന്നത്.യുവജന കമ്മീഷനിലും വനിത കമ്മീഷനിലും പരാതിയും നല്‍കിയിട്ടുണ്ട്.

തങ്ങളെ അപമാനിക്കാന്‍ വേണ്ടിയാണ് മാന്ജ്‌മെന്റ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നും മാനസികമായി ഇത്തരം ആരോപണം തങ്ങളെ തളര്‍ത്തിയിതായും പെണ്‍കുട്ടികള്‍ പറയുന്നു. മാനേജ്‌മെന്റിന്‍രെ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News