മോദി ഭക്തര്‍ക്ക് ഇതിലും നല്ല മറുപടി സ്വപ്‌നങ്ങളില്‍ മാത്രം; അമ്മയെ അധിക്ഷേപിച്ച സംഘികള്‍ക്ക് ജ്വാലഗുട്ടയുടെ തകര്‍പ്പന്‍ മറുപടി

ദില്ലി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കും അസഹിഷ്തുണയ്ക്കുമെതിരെ സൈബര്‍ ലോകത്തും വ്യാപക പ്രതിഷേധം ഉയരാറുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ വ്യക്തിപരമായി ആക്ഷേപിക്കലാണ് സൈബര്‍ ഇടത്തെ സംഘികളുടെ രീതിയും.

ഇത്തരത്തില്‍ അധിക്ഷേപത്തിന് ഇരയായിരിക്കുകയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. ജ്വാലയുടെ അമ്മക്കെതിരെ വംശീയാധിക്ഷേപവും ഉണ്ടായി. എന്നാല്‍ അധിക്ഷേപിച്ച സംഘിക്ക് കണക്കിന് മറുപടിയും ജ്വാല നല്‍കി.

മോഡിയെ വിമര്‍ശിച്ച് പോസ്റ്റിട്ട് ജ്വാലയുടെ സഹോദരിയെ മോഡി വിരുദ്ധയെന്ന് വിളിച്ച് പരിഹസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അമ്മ ചൈനക്കാരിയായതു കൊണ്ടാണോ നിങ്ങള്‍ മോഡി വിരുദ്ധരായതെന്നായിരുന്നു ചോദ്യം. ജ്വാലയുടെ സഹോദരി ഇന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു അധിക്ഷേപം. ഇതോടെയാണ് രൂക്ഷ പ്രതികരണവുമായി ജ്വാല രംഗത്തെത്തിയത്.

‘ഇനിയൊരു വാക്കുകൂടി പറയാന്‍ പോലും നിങ്ങള്‍ ധൈര്യപ്പെടരുത്. അവള്‍ക്ക് സ്വന്തം നിലപാടുകളുണ്ട്. നിങ്ങളേക്കാളേറെ ഇന്ത്യക്കാരാണ് ഞങ്ങള്‍’ ഇതായിരുന്നു ജ്വാലയുടെ മറുപടി. പറയുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചിക്കണമെന്നും ജ്വാല മുന്നറിയിപ്പ് നല്‍കി. മാതാപിതാക്കളെ ഇതിലേക്ക് വലിച്ചിഴച്ചാല്‍ തന്റെ മറ്റൊരുമുഖം കൂടി കാണേണ്ടി വരുമെന്നും ജ്വാല പറഞ്ഞു. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ഗുര്‍മെഹര്‍ കൗറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തിയപ്പോള്‍ പിന്തുണയുമായി ജ്വാല രംഗത്തെത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News