കൊല്ലത്തും ക്രൂരത; വിധവയും ദരിദ്രയുമായ മധ്യ വയസ്‌ക്കയ്ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; പ്രതികരിച്ച് സാമൂഹ്യപ്രവര്‍ത്തക

അഞ്ചല്‍: സമൂഹത്തില്‍ ഒറ്റയ്ക്കായി പോകുന്നവര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ദിക്കുകയാണ്. അത്തരത്തിലുള്ള ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളടക്കം സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകയായ ധന്യാ രാമന്‍. കൊല്ലം അഞ്ചലില്‍ വിധവയും ദരിദ്രയും ചികിത്സയില്‍ കഴിയുന്നതുമായ ലളിതമ്മയെന്ന അമ്പത്തി അഞ്ചുകാരിക്കാണ് അയല്‍ വാസിയുടെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നത്.

ലളിതമ്മയുടെ വസ്തു തന്റെ വീടിന്റെ വഴിക്കായി നല്‍കാത്തതില്‍ പ്രകോപിതനായണ് ഗള്‍ഫ് പണത്തിന്റെ അഹങ്കാരവും ഭരണ സ്വാധീനത്തിന്റെ ഹുങ്കിലും വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ലളിതമ്മയെ നാട്ടുകാര്‍ കാണ്‍കെ വസ്ത്രവും വലിച്ച് കിറി കുറുവടി ഉപയോഗിച്ച് അതിദാരുണമായി മര്‍ദ്ധിക്കുന്നതെന്നും ധന്യ ചൂണ്ടികാട്ടിയിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം

അഞ്ചല്‍ ചിപ്പുവയില്‍ സ്വദേശിയും വിധവയും, ദരിദ്രയും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുക്കുന്നവരുമായ ലളിതമ്മ (55) എന്ന സ്ത്രിയെ അയല്‍ക്കാരനാ അതിദാരുണമായി മര്‍ദ്ധിക്കുന്നതിന്റെ ദൃഷ്യം ആണ്.
ലളിതമ്മയുടെ വസ്തു തന്റെ വീടിന്റെ വഴിക്കായി നല്‍കാത്തതില്‍ പ്രകോപിതനായണ് ഗള്‍ഫ് പണത്തിന്റെ അഹങ്കാരവും ഭരണ സ്വാധീനത്തിന്റെ ഹുങ്കിലും വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ലളിതമ്മയെ നാട്ടുകാര്‍ കാണ്‍കെ വസ്ത്രവും വലിച്ച് കിറി കുറുവടി ഉപയോഗിച്ച് അതിദാരുണമായി മര്‍ദ്ധിക്കുന്നത്. മര്‍ദ്ധനമേറ്റ ലളിതമ്മ നടക്കാന്‍ പോലും കഴിയാതെ അഞ്ചല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.ഈ അനീതി കാണിച്ചവനെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം ഇവനെ പിന്തുണയ്ക്കുന്നവന്‍ എത് രാഷ്ട്രിയക്കാരനായാലും അവനെ സമൂഹത്തില്‍ ഒറ്റപെടുത്തണം. ഇതുപോലുള്ള കാപാലികന്‍മാന്‍ നമ്മുടെ അമ്മ പെങ്ങന്‍മാരേ അക്രമിക്കുന്നത് തടയാന്‍ നമ്മുക്കെല്ലാം ഒരു മനസ്സോടെ ഒന്നിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News