പീപ്പിള്‍ ഇമ്പാക്ട്: ശബരിമല പാത്രം അഴിമതിക്കേസ് ; വിജിലന്‍സ് അന്വേഷണം തുടങ്ങി

ശബരിമലയിലെ പാത്രം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി .മുന്‍ ദേവസ്വം സെക്രട്ടറിയും മുന്‍ ശബരിമല എക്സിക്കുട്ടീവ് ഓഫീസറുമായ വി .എസ് .ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസ് എടുത്തിരിക്കുന്നത് .ശബരിമല മുന്‍ അഡ്മിനിസ്ടേറ്റീവ് ഓഫീസര്‍ അജിത് പ്രസാദ് രണ്ടാം പ്രതിയാണ് .

രണ്ട് വര്‍ഷം മുമ്പത്തെ മണ്ഡല മകര വിളക്കുത്സവ കാലത്ത് പാത്രം വാങ്ങിയ സംഭവത്തില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വിജിലന്‍സ് അഡ്വൈസര്‍ ആണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

അന്വേഷണം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ആഗസ്റ്റ് 20നകം സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു .ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനെയും പ്രതിയാക്കണമെന്ന ഹര്‍ജി കോടതി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി വെച്ചു. മുന്‍ മന്ത്രി വി .എസ് .ശിവകുമാറിന്റെ സഹോദരനാണ് കേസില്‍ ഒന്നാം പ്രതിയായ വി .എസ് .ജയകുമാര്‍.

പാത്രം അഴിമതിയേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു .ദേവസ്വം വിജിലന്‍സ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു .ഇതേ തുടര്‍ന്ന് വി .എസ് .ജയകുമാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ക്രമക്കേട് മൂടി വെയ്ക്കാന്‍ ശ്രമിച്ചെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിനെതിരെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം.

ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡപ്യൂട്ടി ഡയറക്ടര്‍ 2015 ഒക്ടോബര്‍ 12ന് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പാത്രം വാങ്ങലുമായി ബന്ധപ്പെട്ട് 1,87,28,789 രൂപയുടെ ക്രമക്കേട് നടന്നെന്ന് വ്യക്തമാക്കുന്നത്. വി .എസ്.ജയകുമാര്‍ ശബരിമല എക്‌സിക്യുട്ടിവ് ഓഫീസറായിരുന്നപ്പോള്‍ നടത്തിയ ഇടപെടല്‍ വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്.

മുന്‍ വര്‍ഷങ്ങളില്‍ വാങ്ങിയ പാത്രങ്ങള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ വീണ്ടും അവ വാങ്ങാന്‍ അധികമായി ചെലവിട്ട തുക 18 ശതമാനംി പലിശയടക്കം ജയകുമാറില്‍ നിന്ന് ഈടാക്കണമെന്നും വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News