കെ എസ് ആര്‍ ടി സിയെ രക്ഷിക്കാനുള്ള ശ്രമത്തിന് ഒപ്പം നില്‍ക്കണം; ജീവനക്കാര്‍ക്ക് കത്തയച്ച് രാജമാണിക്യം

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ എസ് ആര്‍ ടി സി യെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പാക്കിയിട്ടുള്ള ഡ്യൂട്ടി സമ്പ്രദായം കെ.എസ്സ്.ആര്‍.ടി.സി ലാഭത്തിലെത്തുന്ന മുറക്ക് പുനസ്ഥാപിക്കുമെന്ന ഉറപ്പുമായി കെഎസ് ആര്‍ ടി സി എം.ഡി.രാജമാണിക്യം.

അതിരൂക്ഷമായ പ്രതിസന്ധിയിലായ കോര്‍പ്പറേഷനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തോട് സഹകരിക്കണമെന്നും രാജമാണിക്യം ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ എസ് ആര്‍ ടി സി യെ രക്ഷിക്കാനാണ് സര്‍ക്കാര്‍ സുശീല ഖന്നയെ, വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.

സുശീല്‍ ഖന്നയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം ചില പരിഷ്‌കാരങ്ങള്‍ കെ എസ് ആര്‍ ടി സി എം.ഡിയും ചെയര്‍മാനുമായ രാജമാണിക്യം നടപ്പാക്കി തുടങ്ങിയപ്പോള്‍ മുതല്‍ക്കെ ജീവനക്കാര്‍ക്കിടയില്‍ എതിര്‍പ്പും തുടങ്ങിയിരുന്നു.

കണ്ടക്ടര്‍മാര്‍,ഡ്രൈവര്‍മാര്‍ ,മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് നിലവിലുണ്ടായിരുന്ന ഡബിള്‍ ഡ്യൂട്ടി സംവിധാനത്തിലാണ് ആദ്യം എം.ഡി കൈവച്ചത്. ഇത് വലിയ രീതിയില്‍ പ്രതിഷേധത്തിന് വഴിവെച്ചു.എന്നാല്‍ ദിവസേനയുള്ള കെ എസ് ആര്‍ ടി സിയുടെ വരുമാനത്തില്‍ വര്‍ദ്ധനവ് വന്നപ്പോള്‍ ജീവനക്കാര്‍ ,എം.ഡി രാജമാണിക്യത്തിന്റെ പരിഷ്‌കാര നടപടികളുമായി സഹകരിച്ചു തുടങ്ങി.

പക്ഷേ വീണ്ടും ഡ്യൂട്ടി സമ്പ്രദായത്തില്‍ വീണ്ടും അഴിച്ചുപണി വന്നതോടെ, ജീവനക്കാര്‍ നിസ്സകരണം മനോഭാവം കാണിച്ചതാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടി ജീവനക്കാര്‍ക്ക് കത്ത് അയക്കാന്‍ എം.ഡിയെ പ്രേരിപ്പിച്ചത്.ഡ്യൂട്ടി സമ്പ്രദായത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ എന്നന്നേക്കുമായുള്ളതല്ലെന്നും കോര്‍പ്പറേഷന്‍ രക്ഷപ്പെടുന്ന മുറയ്ക്ക് അവ പുനസ്ഥാപിക്കുമെന്നും എം.ഡി.രാജമാണിക്യം ഉറപ്പുനല്‍കുന്നു. അതിരൂക്ഷമായ പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി യെ രക്ഷിക്കാനുള്ള ശ്രമം നാനാ തലത്തില്‍ നടക്കുകയാണ്.

ശമ്പളം,െപന്‍ഷന്‍,എന്നിവയ്ക്ക് പുറമെ ഡീസലിനുപോലും കടം വാങ്ങേണ്ട അവസ്ഥയാണ് ഉള്ളത്.പ്രതിദിനം 11.91 കോടിയാണകെ എസ് ആര്‍ ടി സി യുടെ ചെലവ്.എന്നാല്‍ വരുമാനമാകട്ടെ 5.76കോടി രൂപ മാത്രമാണ്.എന്നിങ്ങനെയുള്ള നിലവിലെ വിവരങ്ങള്‍ എം.ഡി കത്തില്‍ വിശദീകരിക്കുന്നുണ്ട്.

ജീവനക്കാരുടെ പിന്‍തുണയുണ്ടെങ്കില്‍ മാത്രമേ പരിഷ്‌കാരനടപടികള്‍ ഫലപ്രാപ്തിയില്‍ എത്തുകയുള്ളൂവെന്നും എം.ഡി.രാജമാണിക്യം വ്യക്തമാക്കുകയാണ്.ചില പരിഷ്‌കാരങ്ങളില്‍ ചിലര്‍ക്കെങ്കിലും അതൃപ്തിയുണ്ടെന്നു മനസ്സിലാക്കുന്നതായും ചെയര്‍മാന്‍ കത്തില്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here