മുഖം മിനുക്കാന്‍ ഒരുങ്ങി പത്തനംതിട്ട ജില്ല ആശുപത്രി ;പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

പത്തനംതിട്ട: മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി. പഴയ കെട്ടിടം പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം 10 കോടി രുപ മുടക്കിയാണ് പുതിയ ഒ പി കെട്ടിടം പണിയുന്നത്.

ദിവസേന 1500 മുതല്‍ 1700 വരെ രോഗികള്‍ എത്തുന്ന ജില്ലയിലെ പ്രധാന ആശുപത്രിയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി. പഴയ കെട്ടിടവും സൗകര്യങ്ങളില്ലായ്മയും രോഗികളെ മാത്രമല്ല ആശുപത്രി ജീവനക്കാര്‍ക്ക് വരെ ചെറിയ വിഷമമൊന്നുമല്ല ഉണ്ടാക്കുന്നത്.

ഈ ഘട്ടത്തിലാണ് ആശുപത്രിയുടെ വികസനത്തിനായി സ്ഥലം എം.എല്‍.എ വീണാ ജോര്‍ജ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. വര്‍ഷങ്ങളുടെ പഴക്കമുള്ള അത്യാഹിത വിഭാഗം, ഒ.പി ബ്ലോക്ക്, നേത്ര വിഭാഗം, രക്ത ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടം, ഫാര്‍മസി പ്രവര്‍ത്തിക്കുന്ന കെട്ടിടം, മോര്‍ച്ചറി എന്നിവ പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കണമെന്ന് വീണാ ജോര്‍ജ് നിര്‍ദ്ദേശം മുന്നോട്ട് വെക്കുകയായിരുന്നു.

ആറന്മുള സഹകരണ എഞ്ചിനീയറിംഗ് കൊളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് പുതിയ പദ്ധതിയുടെ പ്ലാന്‍ തയ്യാറാക്കുന്നത്. 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടാണ് പ്ലാന്‍ തയ്യാറാക്കുന്നത്. 10 കോടി രൂപ ചെലവില്‍ പുതിയ ഒ പി ബ്ലോക്കിന്റെ നിര്‍മാണം ഉടന്‍തന്നെ ആരംഭിക്കും.

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നിര്‍മാണത്തിനുള്ള ഫണ്ട് വകയിരുത്തിയിരിക്കുന്നത്. നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനെയാണ് ഏല്‍പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News