കൊലയാളി ഗെയിം കേരളത്തിലും; രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തല്‍

പാലക്കാട്: ‘കൊലയാളി ഗെയിം’ എന്നറിയപ്പെടുന്ന മരണ മൊബൈല്‍ ഗെയിം കേരളത്തിലും. ഗെയിം സംസ്ഥാനത്തു പ്രചരിപ്പിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യംനല്‍കുന്ന ഏജന്‍സികളാണെന്ന് കേരള പൊലീസ് കണ്ടെത്തല്‍. കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ് കണ്ടെത്തി.

കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ ചാവക്കാട് കടല്‍കാണാന്‍ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയിക്കുന്നു. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ഗെയിം കളിച്ചിരുന്നതായി കണ്ടെത്തി.

രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി പൊലീസ്. കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികള്‍ കെഎസ്ആര്‍ടിസി ബസില്‍ ചാവക്കാട് കടല്‍കാണാന്‍ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയിക്കുന്നു. രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ഈ ഗെയിം കളിച്ചിരുന്നതായി ശ്രദ്ധയില്‍പെട്ടു.

കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു. കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഗെയിം ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി നിരവധിപ്പേര്‍ പേര്‍ ഇത്തരത്തില്‍ ജീവനൊടുക്കിയെന്നാണു റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News