നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റിനും സാധ്യത

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷയെ പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷയും അപ്പുണ്ണിയും നല്‍കിയ മൊഴികള്‍ പരസ്പര വിരുദ്ധമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പള്‍സര്‍ സുനി നാദിര്‍ഷയെ ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ചിരുന്നുവെന്ന് അപ്പുണ്ണി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയെ പരിചയമില്ലെന്നായിരുന്നു നാദിര്‍ഷ പൊലീസിനോട് പറഞ്ഞിരുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്നും നാദിര്‍ഷയെ വിളിച്ചതിനുള്ള രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മൊഴികളിലെ വൈരുദ്ധ്യമാണ് നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്ന നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നതിനുള്ള കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News