ജമ്മുകാശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീര്‍ :ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദി ആക്രമണത്തില്‍ കരസേനാ മേജര്‍ ഉള്‍പ്പടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.തീവ്രവാദി സാനിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.അതേസമയം ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ സായ്പുര മേഖലയില്‍ തീവ്രമാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തകയായിരുന്നു സൈന്യം.തിരച്ചില്‍ സംഘത്തിിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു.ഗുരുതരമായി പരിക്കേറ്റ കരസേനാ മേജറെയും ഒരു ജവാനെയും ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മറ്റൊരു ജവാനും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.മേഖലയില്‍ ഇപ്പോഴും തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമം കുല്‍ഗാമം ജില്ലയിലെ ഗോപാല്‍പുര ഗ്രാമത്തില്‍ രണ്ട് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു.

മെയ് മാസത്തില്‍ പണവുമായി പോകുകയായിരുന്ന ബാങ്ക് വാഹനത്തെ ആക്രമിച്ച് അഞ്ച് പോലീസുകാരെയും രണ്ട് ബാങ്ക് സുരക്ഷാ ജീവനക്കാരെയും കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട ഒരു തീവ്രവാദി എന്ന് പോലീസ് അറിയിച്ചു.തീവ്രവാദികളുടെ കൈവശം ഉണ്ടായിരുന്ന ആയുധങ്ങള്‍ സുരക്ഷാ സേന പിടിച്ചെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel