കെ.എസ്.ആര്‍.ടി.സി യില്‍ കൂട്ട സ്ഥലമാറ്റം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യില്‍ കൂട്ട സ്ഥലമാറ്റം.137 ഡ്രൈവര്‍മാരെയും 129 കണ്ടക്ടര്‍മാരെയും ദൂരസ്ഥലങ്ങളിലെ ഡിപ്പോകളിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് കെ എസ് ആര്‍ടി സി മാനേജ്‌മെന്റ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരാണ് സ്ഥലമാറ്റത്തിന് വിധേയരായവരില്‍ ബഹുഭൂരിപക്ഷവും.

അതേസമയം മാനേജ്‌മെന്റിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പണിമുടക്ക് നടത്തിയ എഐ ടി യു സി ,ബി എം എസ് യൂണിയനുകള്‍. കെ.എസ്.ആര്‍.ടി.സിയില്‍ മാനജ്‌മെന്റ് നടപ്പിലാക്കിവരുന്ന ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചാണ് എഐ ടി യു സി ,ബി എം എസ് യൂണിയനുകള്‍ കഴിഞ്ഞ ദിവസം പണിമുടക്ക് നടത്തിയത്.

പണിമുടക്ക് നടത്തുമെന്ന് കാട്ടി യൂണിയന്‍ ഭാരവാഹികള്‍ എംഡി യ്ക്ക് കഴിഞ്ഞമാസം 17 ന് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ പണിമുടക്ക് നടത്തരുതെന്നും അത് കെ.എസ്.ആര്‍.ടി.സി യെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും എം.ഡി.രാജമാണിക്യം ജീവനക്കാരോട് പറഞ്ഞിരുന്നു.നഷ്ടത്തിലോടുന്നകെ എസ് ആര്‍ ടി സി യെ രക്ഷപ്പെടുത്താനുള്ള നടപടികളുമായാണ് മാനേജ്‌മെന്റ് മുന്നോട്ടുപോകുന്നുകയാണെന്നും എംഡി അറിയിച്ചു.

പക്ഷേ ഇത് മുഖവിലക്കെടുക്കാതെയാണ് ഒരു വിഭാഗം ജീവനക്കാര്‍ സമരം നടത്തിയത്.അതേസമയം 137 ഡ്രൈവര്‍മാരെയും129 കണ്ടക്ടര്‍മാരെയും ഒരു വെഹിക്കിള്‍ സൂപ്പര്‍വൈസറെയും സ്ഥലമാറ്റിക്കൊണ്ടുള്ള ഉത്തരവ് കെ എസ് ആര്‍ ടി സിമാനേജ്‌മെന്റ്പുറത്തിറക്കിയിരിക്കുകയാണ്.

കരുനാഗപ്പള്ളി,എറണാകുളം,കൊട്ടാരക്കര തുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാര്‍ക്കാണ് സ്ഥലമാറ്റം.കരുനാഗപ്പള്ളിയിലെ ജീവനക്കാരെകാസര്‍കോഡ്,പൊന്നാനി,പെരുന്തല്‍മണ്ണ,കട്ടപ്പന,ഇടുക്കി,ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.

എന്നാല്‍ പണിമുടക്ക് നടത്തിയതിന്റെ പേരിലുള്ള സ്ഥലമാറ്റ നടപടി അംഗീകരിക്കുകയില്ലെന്നും നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നുംഎഐ ടി യു സി ,ബി എം എസ യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

പക്ഷേ സ്ഥലമാറ്റം ലഭിച്ച ജീവനക്കാര്‍ യഥാസമയം അതാത് ഡിപ്പോകളില്‍ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ വീണ്ടും നടപടി നേരിടേണ്ടിവരുമെന്ന് കെ എസ് ആര്‍ ടി സി എംഡി രാജമാണിക്യവും മുന്നറിയിപ്പ്‌നല്‍കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News