എനിക്കൊരു വേശ്യാലയം നടത്തണം; എല്ലാവരും എന്നെ മാഡം എന്ന് വിളിക്കണം; ആരാണ് ഈ മറുപടി നല്‍കിയ പെണ്‍കുട്ടി

ചെറുപ്രായം പിന്നിടാത്ത നിഷ്‌കളങ്കമായ ഒരു പെണ്‍കുട്ടിയുടെ മറുപടി മാറ്റിമറിച്ചത് പിന്തള്ളപ്പെട്ടുപോയ ഒരു സമൂഹത്തിന്റെ ജീവിതം തന്നെയാണ്. 19 വര്‍ഷം മുമ്പാണ് ഗിരിജാ വ്യാസ് എന്ന സാമൂഹ്യപ്രവര്‍ത്തക മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയിലെ ഒരു കുരുന്നു പെണ്‍കുട്ടിയോട് വലുതാകുമ്പോള്‍ എന്താകാനാണ് ആഗ്രഹം എന്ന ചോദ്യം ചോദിച്ചത് കുട്ടി പറഞ്ഞ മറുപടി ഗിരിജാവ്യാസിനെ കൊണ്ടെത്തിച്ചത് ചുവന്ന തെരുവിന്റെ ഇരുളടഞ്ഞ വഴികളിലേക്കാണ്.

ഒരു പെണ്‍കുട്ടി ജനിക്കുന്നത് മുതല്‍ നീ ലൈംഗീക തൊഴിലാളിയായി ജീവിക്കാനാണ് ജനിച്ചിരിക്കുന്നത് എന്ന ചിന്തയാണ് അവളില്‍ കുത്തിവെക്കുന്നത്. എന്നാല്‍ പേരറിയാത്ത ആ പെണ്‍കുട്ടി പറഞ്ഞ മറുപടി അപ്‌നേ ആപ് വിമന്‍സ് കളക്ടീവ് എന്ന വലിയോരു ആശയത്തിലേക്കാണ് പിറവിയെടുത്തത്. ഇന്ന് ചുവന്ന തെരുവിന് സമീപം നിരവധി പെണ്‍കുട്ടികള്‍ക്ക് തണലേകി അപ്‌നേ ആപ് വേറിട്ടു നില്‍ക്കുന്നു.

തിരിച്ചറിവ് ലഭിക്കും മുമ്പ് അന്യന്റെ കിടപ്പറയിലേക്ക് കടന്ന് പോകേണ്ട ദുരവസ്ഥയില്‍ നിന്ന് അവര്‍ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചുവട് വെക്കുന്നു. ഇന്ത്യയിലെ ഏറ്റവും അര്‍ത്ഥവത്തായ സന്നദ്ദ സംഘടനകളിലൊന്നാണ് അപ്‌നേ ആപ്പ് വിമന്‍സ് കളക്ടീവ് രൂപീകൃതമായ 1998 മുതല്‍ ഗിരിജാവ്യാസ് ആണ് വിമന്‍സ് കളക്ടീവിന്റെ തലപ്പത്തുള്ളതും. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ വമ്പന്‍ ജോലി ഉപേക്ഷിച്ചാണ് ഗിരിജ സംഘട ആരംഭിച്ചത് എന്നതാണ് അവരെ ശ്രദ്ധേയമാക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News