റിമിയെ എടുത്തുപൊക്കിയ ഷാരൂഖിനെ അങ്ങ് ബോളിവുഡില്‍ ചെന്നൊരു കൊച്ചു പയ്യന്‍ എടുത്തു പൊക്കിയപ്പോള്‍; ഗാനചാതുരിയില്‍ ബോളിവുഡ് കീഴടക്കാനൊരുങ്ങി വൈഷ്ണവ്

പാട്ടുപാടി ബോളിവുഡിനെ അമ്പരിപ്പിക്കുക മാത്രമല്ല പരിപാടിക്കെത്തിയ ഷാരൂഖാനെ എടുത്തു പൊക്കുകയും ചെയ്ത മലയാളി പയ്യനാണ് സോഷ്യല്‍ മീഡിയയിലെ താരം. തൃശൂരിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ വൈഷ്ണവ് ആണ് ഇന്ത്യന്‍ െഎഡല്‍ എന്ന സംഗീത പരിപാടിയിലൂടെ പാട്ടുപാടി ബോളിവുഡിനെ ഒന്നടങ്കം കയ്യിലെടുത്തിരിക്കുന്നത്.

ജബ്ഹാരി മെറ്റ് സേജള്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ഷാരുഖ് സംഗീതവേദിയിലെത്തിയത്. കിങ് ഖാന്‍ മത്സരാര്‍ത്ഥികണക്കെപ്പം കൂടുകയായിരുന്നു.ഇതിനിടയിലാണ് വൈഷ്ണവ് ഷാരൂഖിനെ കൂളായി എടുത്ത് പൊക്കിയത്.സിനിമകളിലും സ്റ്റേജ് ഷോകളിലുമെല്ലാം നിരവധി നടിമാരെ എടുത്തുപൊക്കിയ ഷാരൂഖിന് ഇത് പുതിയൊരനുഭവമായിരുന്നു.ഇതിനോടകം തന്നെ ചിത്രങ്ങം വൈറലായിരിക്കുകയാണ്. സൂര്യസിംഗറിലൂടെ മലയാളികള്‍ക്കും ഈ കൊച്ചുമിടുക്കന്‍ സുപരിചിതനാണ്.

മലയാള സ്റ്റേജ്‌ഷോയില്‍ മലയാളി ഗായിക റിമിടോമിയെ എടുത്തുപൊക്കിയതിനുശേഷം മലയാളിഗായകന്‍ ഷാരൂഖാനെ എടുത്തുപൊക്കിയതും സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. പത്താംക്ലാസുകാരനായ വൈഷ്ണവ് തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ വോളീവുഡ് കീഴടക്കുമെന്ന പ്രതീകഷയിലാണ് ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here