കെ രാജേന്ദ്രന്റെ കൈരളി ഓണ്‍ലൈന്‍ ഫീച്ചറുകള്‍ക്ക് പ്രേംഭാട്ട്യ പുരസ്‌ക്കാരം

ദില്ലി: പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുളള ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ പുരസ്‌ക്കാരമായ പ്രേംഭാട്യ ഫൗണ്ടേഷന്‍ പുരസ്‌ക്കാരം കൈരളി ടി വി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്. ലോകപരിസ്ഥിതി ദിനമായ ജൂണ്‍5ന് പീപ്പിള്‍ ടി വിയില്‍ സംപ്രേഷണം ചെയ്ത ‘വാടാത്ത കാട്ടുപൂക്കള്‍’ എന്ന ഡോക്യുമെന്റെറിയും പരിസ്ഥിതി സംബന്ധമായി കൈരളിന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച സന്തോഷം കൊണ്ട് ഭൂകമ്പത്തെ തോല്പിക്കാം, ബി.ആര്‍ ഹില്‍സിലെ സോളിഗകളുടെ രോദനം, കടുവകള്‍ സൃഷ്ടിച്ച സുന്ദര്‍ബാന്‍ വിധവാഗ്രാമം, സന്തോഷത്തിന്റെ ശൗചാലയങ്ങള്‍, താപം കുറക്കൂ വെടിയൊച്ചകള്‍ നിലയ്ക്കും എന്നീ ട്രാവല്‍ ഫീച്ചറുകളുമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഒന്നരലക്ഷം രൂപയാണ് അവാര്‍ഡ് തുക. പ്രമുഖമാധ്യമ പ്രവര്‍ത്തകനായ പി സായ്‌നാഥ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡിനായി കെ.രജേന്ദ്രനെ തെരെഞ്ഞെടുത്തത്. ഈ മാസം 11ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.


പുരസ്‌കാരം സ്വന്തമാക്കിയ കെ രാജേന്ദ്രന്റെ വാടാത്ത കാട്ടുപൂക്കള്‍ എന്ന ഡോക്യുമെന്ററി കാണാം


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News