ഓടുന്ന ട്രക്കില്‍ നിന്ന് 3 കോടിയുടെ ഐ ഫോണ്‍ മോഷണം; അതിസാഹസിക മോഷണത്തിന്റെ വീഡിയോ പുറത്ത്

റുമാനിയന്‍ സ്വദേശികളായ അഞ്ച് യുവാക്കളാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് സിനിമയെ വെല്ലുന്ന ചേസിങ്ങിലൂടെ ഐ ഫോണുകള്‍ മോഷ്ടിച്ചത്. ഹൈവേയില്‍ക്കൂടി 70 കിലോമീറ്ററിലേറെ സ്പീഡില്‍ പാഞ്ഞ ട്രക്കിന് പിന്നാലെ പറന്നെത്തിയായിരുന്നു അതി സാഹസികമായ മോഷണം. യുവാക്കളുടെ മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ നൈറ്റ് വിഷന്‍ റെക്കോഡിങ്ങ് സംവിധാനമുള്ള പെട്രോളിങ്ങ് ഹെലികോപ്റ്ററില്‍ നിന്ന് പൊലീസിന് ലഭിച്ചു.

കാറിന്റെ സണ്‍റൂഫില്‍ കൂടി പുറത്തുവന്ന യുവാക്കളിലൊരാള്‍ ബോണറ്റില്‍ ചെരിഞ്ഞിരുന്ന് സാഹസികമായ ശ്രമത്തിന് ശേഷം കാര്‍ഗോ വാനിന്റെ പൂട്ട് തുറന്ന് ഐ ഫോണുകള്‍ കവര്‍ന്നെടുക്കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ പാക്കറ്റുകള്‍ സണ്‍റൂഫിലിരുന്ന സുഹൃത്തിന് നല്‍കി. അതിവേഗ പാതയ്ക്ക് സമാന്തരമായി പറക്കുന്ന ഹെലികോപ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവാക്കള്‍ ആപത്കരമായ മോഷണം അധികം കഴിയുന്നതിന് മുമ്പ് തന്നെ നിര്‍ത്തുകയായിരുന്നു.

വീഡിയോ കാണാം

സെന്‍ട്രല്‍ നെതര്‍ലന്റ്‌സിലെ ഹോളിഡേ പാര്‍ക്കില്‍ നിന്നാണ് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ഐഫോണുകളും മോഷണം നടത്താനുപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. നെതര്‍ലന്റ്‌സിലെ ഹൈവേകളില്‍ ഇത്തരം മോഷണം മുമ്പും നടന്നിട്ടുണ്ടെങ്കിലും അറസ്റ്റ് ആദ്യമായാണ്. അറസ്റ്റിലായ യുവാക്കള്‍ 2015 ല്‍ നടന്ന പല കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News