നിഗൂഢരായ മുടിക്കള്ളന്മാര്‍ ഭീതി പരത്തുന്നു; മറ്റെങ്ങുമല്ല, ഇന്ത്യയില്‍ തന്നെ

സ്ത്രീകളെ അബോധാവസ്ഥയിലാക്കി മുടി വെട്ടി കടന്നുകളയുന്ന അജ്ഞാതര്‍. ഇന്ത്യയിലെ വടക്കന്‍ സംസ്ഥാനങ്ങളായ ഹരിയാന , രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് സംഭവം. ഇതിനുള്ളിലെ നിഗൂഢരഹസ്യം മനസിലാക്കാന്‍ പൊലീസ് സംഘത്തിനുമാവുന്നില്ലെന്ന് മാത്രമല്ല ഇത് സ്ത്രീകളെ പരിഭ്രാന്തരും ഭയചകിതരുമാക്കുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ടുകള്‍.

ശക്തിയായി വെളിച്ചം എന്റെ കണ്ണിലടിച്ച് ഞാന്‍ ബോധരഹിതയായി. ഒരു മണിക്കൂറിനു ശേഷം എന്റെ തലമുടി മുറിച്ചുകളഞ്ഞെന്ന് തിരിച്ചറിയുകയായിരുന്നു. ഹരിയാനയിലെ 53 വയസുള്ള വീട്ടമ്മ സുനിതാദേവിയുടേതാണ് വാക്കുകള്‍. അപ്രതീക്ഷിതമായ ഈ ആക്രമണം അവരില്‍ കനത്ത ആഘാതമേല്‍പിച്ചു.

ഭഫാന്റം ബാര്‍ബര്‍’മാര്‍ ജൂലൈ മാസം ആദ്യമാണ് രാജസ്ഥാനില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഹരിയാനയിലും ഡല്‍ഹിയിലുമെല്ലാം സമാനസംഭവങ്ങള്‍ ഉണ്ടായി. സംഭവത്തിലെ ദുരൂഹതയ്ക്ക് ആഴമേറുന്നത് അക്രമിയെ മറ്റാരും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല എന്നറിയുമ്പോഴാണ് .

സുനിതാദേവി പറയുന്നത് അക്രമിച്ചയാള്‍ മധ്യവയസുള്ള കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചയാളാണെന്നാണ്. അപരിചിതരായ ആരുടെയും സാന്നിധ്യം സമീപവാസികളുടെ കണ്ണില്‍പ്പെട്ടില്ല പക്ഷെ അടുത്ത ദിവസം അയല്‍വാസിയായ മറ്റൊരു സ്ത്രീക്കും സമാന അനുഭവമുണ്ടായി. ഇത്തവണ അക്രമി ഒരു സ്ത്രീയായിരുന്നു.

വെറും 10സെക്കന്റ് മാത്രം നീണ്ടുനില്‍ക്കുന്ന ആക്രമണത്തില്‍ ഇരയെ അബോധാവസ്ഥയിലാക്കിയ ശേഷം മുടി മുറിച്ചുമാറ്റി അത് എറിഞ്ഞുകളയുകയാണ്. കിംവദന്തികള്‍ യഥേഷ്ടം പരക്കുന്നുണ്ട്. ഒരു സംഘത്തിന്റെ പ്രവര്‍ത്തനമാണെന്നും അല്ല താന്ത്രികശക്തികളാണെന്നും രോഗികള്‍ എത്താന്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നതാണെന്നും അമാനുഷികശക്തികളാണെന്നുംമൊക്കെ കഥകള്‍ പരക്കുകയാണ്. സ്വയം സൃഷ്ടിക്കുന്ന മാനസികാവസ്ഥയാണെന്നും ആരോപണമുയരുന്നുണ്ട്.
എന്തായാലും സത്യം എന്താണെന്ന് പുറത്ത് വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News