കേരളത്തിലെ രാഷ്ട്രിയ കൊലപാതകങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച പി.കരുണാകരന്‍ എം.പി.യെ ലോക്‌സഭയില്‍ ബിജെപി എം.പിമാര്‍ തടഞ്ഞു

ദില്ലി: സി.പി.ഐ എം. പാര്‍ലമെന്ററി പാര്‍ടി നേതാവായ പി.കരുണാകരന്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഭരണപക്ഷ ബഞ്ചുകള്‍ പ്രസംഗം തടസപ്പെടുത്താനായി രംഗത്ത് എത്തി.തെറ്റ്ദ്ധാരണജനകയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണന്ന് ബിജെപിയെന്ന് അദേഹം കുറ്റപ്പെടുത്തി.ബിജെപി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ ഇടത് എം.പിമാരും പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് അല്‍പ്പസമയത്തേയ്ക്ക് സഭ നിറുത്തി വച്ചു.

പിന്നീട് പുനരാംരഭിച്ചപ്പോള്‍ പി.കരുണാകരന്‍ എം.പിയെ സ്പീക്കര്‍ സംസാരിക്കാന്‍ ക്ഷണിച്ചില്ല.ഇതോടെ വീണ്ടും പ്രതിഷേധം ഉയര്‍ന്നു.തുടര്‍ന്ന് എം.പിയ്ക്ക് സ്പീക്കര്‍ അല്‍പ്പ സമയം അനുവദിച്ച് മൈക്ക് ഓഫ് ചെയ്തു.രാഷ്ട്രിയ അക്രമങ്ങളെക്കുറിച്ച് പറയവേ ഇന്നലെ ബിജെപി എം.പിമാര്‍ ലോക്‌സഭയില്‍ അംഗങ്ങളല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ പരാമര്‍ശിച്ചത് സഭാ രേഖയില്‍ നിന്നും നീക്കണമെന്ന് ഇതിനിടയില്‍ കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു.
പിന്നീട് ബാങ്കിങ്ങ് റഗുലേഷന്‍ ഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെ സിപിഐ എം.പി സി.എന്‍.ജയദേവന്‍ സ്പീക്കര്‍ സുമിത്രാ മഹാജനെ വിമര്‍ശിച്ച് രംഗത്ത് എത്തി. പി.കരുണാകരന്‍ എം.പിയെ സംസാരിക്കാന്‍ അനുവദിക്കാത്തത് ശരിയായ നടപടിയായില്ലെന്ന് പറഞ്ഞ അദേഹം വെറും രണ്ട് എപിമാരുമായി ബിജെപി സഭയിലുണ്ടായിരുന്ന കാലം ഓര്‍ക്കണമെന്ന് പറഞ്ഞു.

അതേ സമയം രാജ്യസഭയിലും വിഷയം പ്രതിഷേധം ഉയര്‍ത്തി.ദളിതരെ കേരളത്തില്‍ കൂട്ടക്കൊല ചെയ്യുന്നുവെന്ന മഹാരാഷ്ട്ര എം.പി വിനയ് പി സഹ്രസ്രാറാബ്ദയുടെ പ്രസ്താവനക്കെതിരെ കെ.കെ.രാഗേഷ് അടക്കമുള്ള എം.പിമാര്‍ പ്രതിഷേധിച്ചു.ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ഉപാധ്യക്ഷന്‍ പിജെകുര്യനും ബിജെപിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News