കരള്‍ മാറ്റ ശസ്ത്രക്രിയക്ക് പണമില്ലാത്ത വീട്ടമ്മ സഹായം തേടുന്നു

തൃശൂര്‍: ശസ്ത്രക്രിയക്കായി പണം കണ്ടെത്താനാകാതെ കരളിന്റെ പ്രവര്‍ത്തനം അപകടാവസ്ഥയിലായ വീട്ടമ്മയുടെ ചികിത്സ അനിശ്ചിതമായി നീളുന്നു. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി റിജീഷിന്റെ ഭാര്യ സിജിയാണ് കരള്‍ മാറ്റ ശസ്ത്രക്രീയക്കായി സഹായം തേടുന്നത്. രോഗം മൂര്‍ഛിച്ച് അപകടാവസ്ഥയിലായതോടെ അടിയന്തരമായി ചികിത്സ നടത്തേണ്ട അവസ്ഥയിലാണ് യുവതി

അഞ്ച് വര്‍ഷത്തിലേറെയായി വരന്തരപ്പിള്ളി കോക്കാട്ടില്‍ വീട്ടില്‍ റിജേഷിന്റെ ഭാര്യ സിജിക്ക് കരള്‍ രോഗം പിടിപെട്ടിട്ട്. കരളിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ എഴുപത് ശതമാനത്തിലേറെ നിലച്ച് കഴിഞ്ഞു. ജീവന്‍ നില നിര്‍ത്താന്‍ എത്രയും വേഗം ശസത്രക്രിയ നടത്തണം. ഇതിന് ഇരുപത് ലക്ഷം രൂപയാണ് ചിലവ്. കരള്‍ നല്‍കാന്‍ സിജിയുടെ അമ്മ തയ്യാറാണെങ്കിലും പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങി.

വഴിയരികില്‍ കട നടത്തുന്ന റിജേഷിന് 20 ലക്ഷം താങ്ങാവുന്നതിലും അധികമാണ്. നാട്ടുകാരുടെ കാരുണ്യത്തില്‍ പ്രത്യേക പിരിവ് നടത്തി പണം സമാഹരിച്ചെങ്കിലും രണ്ട് ലക്ഷത്തിലധികം രൂപ ഇനിയും വേണം. രോഗം മൂര്‍ച്ഛിച്ച് രക്തം ചര്‍ദ്ദിച്ച് തുടങ്ങിയാല്‍ ഉടന്‍ തന്നെ ശസത്രക്രിയ വേണം. രണ്ട് കുട്ടികളുടെ അമ്മയായ സിജിയുടെ രക്ഷക്ക് സുമനസുകളുടെ കാരുണ്യമാണ് ഇനി വേണ്ടത്.

സിജി ചികിത്സാ സഹായസമിതി
എസ്.ബി.ഐ വരന്തരപ്പിള്ളി ശാഖ
അക്കൗണ്ട് നമ്പര്‍ 67377763137
IFSC 0071092

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News