രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോട്ട ഒഴിവാക്കാനാകില്ല

ദില്ലി: അടുത്ത ചോവ്വാഴച ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നോട്ടയുണ്ടാകും. ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് സ്റ്റേ ചേയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നല്‍കിയ ഹര്‍ജി ഹര്‍ജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളി. നോട്ട ഏര്‍പ്പെടുത്തിയ ഉത്തരവ് ഭരണ ഘടന വിരുദ്ധമാണെന്ന് ചുണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്സ് സുപ്രീം കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News