ദിലീപിന് രക്ഷയില്ല; കാരഗൃഹവാസത്തിനൊപ്പം ഡി സിനിമാസും അടച്ചുപൂട്ടും; കാരണങ്ങള്‍ ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപീന് വീണ്ടും കുരുക്ക് മുറുകുന്നു. താരത്തിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തീയേറ്റര്‍ അടച്ചു പൂട്ടാന്‍ നഗരസഭ തീരുമാനിച്ചു. തീയേറ്ററിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തിയതിന് തുടര്‍ന്നാണ് ചാലക്കുടി നഗരസഭയുടെ തീരുമാനം.

ഇന്ന് തന്നെ അടച്ചുപൂട്ടാനുള്ള നോട്ടീസ് ഡി സിനിമാസിന് നല്‍കുമെന്ന്നഗരസഭ വ്യക്തമാക്കി. ഡി സിനിമാസിന്‍റെ കൈവശാവകാശവും ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. രണ്ടും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തീയറ്റര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് തീരുമാനം.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് നിര്‍മ്മാണ അനുമതി നല്‍കിയ കാര്യം ചര്‍ച്ച ചെയ്യാനായി ഇന്ന് രാവിലെ ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തീയേറ്ററിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇനിയും പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ യോഗം എത്തിച്ചേരുകയായിരുന്നു.

ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ഡി സിനിമാസ് അടച്ചുപൂട്ടണമെന്ന് എല്ലാ കൗണ്‍സിലര്‍മാരും ആവശ്യപ്പെടുകയായിരുന്നു. തീയേറ്ററിന് നിര്‍മ്മാണ അനുമതി തേടി നഗരസഭയ്ക്ക് സമര്‍പ്പിച്ച മൂന്നോളം പ്രധാനരേഖകള്‍ വ്യാജമാണെന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായതിന് പിന്നാലെ ദിലീപിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ നടന്നെങ്കിലും ഇത്ര കടുത്ത നടപടിയുണ്ടാവുന്നത് ആദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News