അഴിമതി ബി ജെ പിക്ക് പണിയാകുന്നു; കോഴിക്കോട് നേതാക്കളുടെ രാജി പുതിയ പ്രതിസന്ധി

കോഴിക്കോട്: ബിജെപിയിലെ അഴിമതിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബിജെപിയില്‍ പൊട്ടിത്തെറി. കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി ഇടക്കുടി മനോജ് കുമാര്‍ രാജിവെച്ചു. വ്യാജ റസീറ്റ് ചോര്‍ത്തി നല്‍കിയെന്ന പേരില്‍ വടകരയിലെ കോളേജ് അധ്യാപകനെ ബിജെപി നേതാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതിന് പിന്നാലെയാണ് മണ്ഡലം ഭാരവാഹിയുടെ രാജി.

കോഴിക്കോട് നടന്ന ബിജെപി നാഷണല്‍ കൗണ്‍സില്‍ നടത്തിപ്പിനായി വ്യാജ റസീറ്റ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിലാണ് ജില്ലയിലെ ബിജെപിയില്‍ ചേരിപ്പോര് മുറുകുന്നത്. അടുത്തിടെ ഉയര്‍ന്ന് വന്ന അഴിമതികളില്‍ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എടക്കുടി മനോജ്കുമാറാണ് രാജി പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും് മോനോജ് രാജിവെച്ചു. അഴിമതിയില്‍ മുങ്ങികുളിച്ച പാര്‍ട്ടിയില്‍ തുടരനാവില്ലെന്ന് നിലപാടിലാണ് മനോജ് കുമാര്‍

ഭാവി പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മനോജ്കുമാര്‍ വ്യക്തമാക്കി. വ്യാജ റസീറ്റ് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം വടകര ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജ് അധ്യാപകനും ബിജെപി ബൂത്ത് പ്രസിഡന്റുമായ ശശികുമാറിനെ ബിജെപി നേതാക്കള്‍ ് മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി പി മുരളി അടക്കം 15 പേര്‍ക്കെതിരെ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം നടന്നു വരികയാണ്. വ്യാജ റസീറ്റ് ഇല്ലെന്ന് ബിജ്പി സംസ്ഥാന നേതൃത്വം ആണയിടുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട വിവാദം കോഴിക്കോട് ബിജെപിയില്‍ പുകയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News