സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കോളറ ബാധിച്ച് പത്തനംതിട്ട ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു. കൂടാതെ കോഴിക്കോട് ജില്ലയില്‍ 2 പേര്‍ക്ക് കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മുന്നറിയിപ്പ്. പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടറാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് ഇന്നലെ അഞ്ചു പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രണ്ടു പേര്‍ക്ക് കോളറ സ്ഥരീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ കഴിഞ്ഞമാസം 28നു മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മരണകാരണവും കോളറയാണെന്നു കണ്ടെത്തി. ഇതോടെയാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

2014ലാണ് ഇതിനു മുന്‍പ് സംസ്ഥാനത്ത് കോളറ ആശങ്കവിതച്ചത്. അന്ന് ഒരാള്‍ മരിക്കുകയും എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 21 പേരില്‍ രോഗ ലക്ഷണങ്ങളും കണ്ടെത്തി. ഈ വര്‍ഷം വയറിളക്ക രോഗങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യക്തി ശുചിത്വവും ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും ഉപയോഗം ശീലമാക്കിയാല്‍ രോഗം തടയാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഹോട്ടലുകള്‍, ജ്യൂസ് പാര്‍ലറുകള്‍,ബേക്കറികള്‍, പാതയോര ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News