പാലക്കാട്: വ്യവസായി വിഎം രാധാകൃഷ്ണന്റെ പാലക്കാട്ടെ ഓഫീസിലും വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടത്തിയത്. കമ്പനിക്കു വേണ്ടി പ്രൊപ്പലിന്‍ ചാക്കുകള്‍, ട്രൈ ഫ്‌ലൈ ആഷ് തുടങ്ങിയവ വാങ്ങിയതിലും കടത്തുകൂലിയില്‍ ക്രമക്കേടു നടത്തിയതായും നേരത്തെ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ചരക്കു കടത്തിലൂടെ 16 കോടി രൂപയുടെ നഷ്ടമുണ്ടായി. ആകെ 22.5 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. വലിയ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് വിലയിരുത്തുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.