ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അബിക്കും ചിലത് പറയാനുണ്ട്

കൊച്ചി: മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നതിന് മുന്‍പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ദിലീപിന്റെ ആദ്യവിവാഹത്തിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നു എന്നും ഇതുമായി ബന്ധപ്പെട്ട് അബിയെ ചോദ്യം ചെയ്തു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ തന്നെ ചോദ്യം ചെയ്‌തെന്ന വാര്‍ത്ത തികച്ചും വസ്തുതാ വിരുദ്ധമാണെന്നാണ് അബി പറയുന്നത്. തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും പൊലീസിന് ചോദ്യം ചെയ്യണമെങ്കില്‍ അത് നേരത്തെ ആകാമായിരുന്നെന്നും ആരും തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും അബി വ്യക്തമാക്കി.

ദിലീപും നാദിര്‍ഷയുമായി മിമിക്രി കാലത്തുണ്ടായ ബന്ധമാണ് തന്നെ ഇതില്‍ വലിച്ചിഴക്കാന്‍ കാരണം എന്നും താരം വിശദീകരിച്ചു. ഇവരോട് പൊഫഷണല്‍ ബന്ധം മാത്രമേ ഇപ്പോഴും അപ്പോഴും ഉള്ളൂ എന്നും അബി വ്യക്തമാക്കി.

ദിലീപിന്റെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതായി കേട്ടിരുന്നെങ്കിലും അതില്‍ യാതൊരു തരത്തിലും ഞാന്‍ പങ്കാളിയായിരുന്നില്ല എന്നും രജിസ്റ്റര്‍ വിവാഹം നടന്ന ഓഫീസിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അബി പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here