പ്രവാസികള്‍ക്ക് എംബസികളില്‍ വോട്ട് ചെയ്യാന്‍ അവസരമൊരുക്കണം; പ്രോക്‌സി സംവിധാനം ദുരുപയോഗം ചെയ്യുമെന്നും യെച്ചൂരി

ദില്ലി: പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസികളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് സി പി ഐ എം. നാട്ടില്‍ പകരക്കാരനെ കൊണ്ട് വോട്ട് ചെയ്യുന്ന പ്രോക്‌സി സംവിധാനം ദുരുപയോഗം ചെയ്യപ്പെടുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ പകരക്കാരനെ വച്ച് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന തരത്തില്‍ ജനപ്രാതിനിത്യ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് എതിരെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here