ലങ്കയില്‍ ടീം ഇന്ത്യ അതിശക്തം; പൂജാരയ്ക്കും രഹാനയ്ക്കും സെഞ്ചുറി; ഒന്നാം ദിനം ഇന്ത്യ 344/3

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ സംഘം രണ്ടാം ടെസ്റ്റിലും അതി ശക്തമായ നിലയില്‍. കൊളംബോ ടെസ്റ്റിന്റെ ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 3 വിക്കറ്റിന് 344 റണ്‍സ് എന്ന നിലയിലാണ്. തകര്‍പ്പന്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് പട നയിച്ച ചേതേശ്വര്‍ പൂജാരയും ഉപനായകന്‍ അജിങ്ക്യ രഹാനെുടെയും മികവിലാണ് ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിലെത്തിയത്.

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയ പൂജാര, രാഹുല്‍ ദ്രാവിഡിന് ശേഷം താനാണ് ഇന്ത്യന്‍ വന്മതില്‍ എന്ന് തെളിയിക്കുകയായിരുന്നു. കരിയറിലെ 50 ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ പൂജാര 13 ാം ടെസ്റ്റ് സെ!ഞ്ചുറി പൂര്‍ത്തിയാക്കി കുതിക്കുകയാണ്. 225 പന്തുകള്‍ നേരിട്ട പൂജാര, 10 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് 128 റണ്‍സെടുത്തത്. 50 ാം ടെസ്റ്റ് കളിക്കുന്ന പൂജാര, 4000 റണ്‍സെന്ന നാഴികകല്ലും പിന്നിട്ടു.

പൂജാര 128 റണ്‍സോടെയും ഒന്‍പതാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ രഹാനെ 103 റണ്‍സോടെയും ക്രീസിലുണ്ട്. 168 പന്തുകള്‍ നേരിട്ട രഹാനെ, 12 ബൗണ്ടറികളോടെയാണ് മൂന്നക്കം കടന്നത്. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും 211 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ലോകേഷ് രാഹുല്‍ (57) ശിഖര്‍ ധവാന്‍ (35), നായകന്‍ വിരാട് കൊഹ്‌ലി (13) എന്നിവരാണ് പുറത്തായത്.

ഓപ്പണര്‍ ശിഖര്‍ ധവാനെ ദില്‍റുവാന്‍ പെരേരയാണ് പുറത്താക്കിയത്. പരുക്കുമാറി ടീമില്‍ തിരിച്ചെത്തിയ രാഹുല്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി അധികം വൈകാതെ റണ്ണൗട്ടാകുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലി കാര്യമായ സംഭാവന കൂടാതെ രംഗണ ഹെറാത്തിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News