ക്യാന്‍സറിന് പശുമൂത്രം; പട്ടാള സുരക്ഷയ്ക്ക് ചാണകം; ആര്‍ എസ് എസ് നേതാവിന്റെ പുത്തന്‍ കണ്ടുപിടിത്തം

ദില്ലി: പട്ടാളക്കാരുടെ സുരക്ഷയ്ക്കുള്ള ബങ്കറുകള്‍ ഇനിമുതല്‍ പശുവിന്‍ ചാണകംകൊണ്ട് പണിയാമെന്ന് ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. സാധാരണക്കാര്‍ വീടു പണിയാന്‍ സിമന്റല്ല ചാണകമാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് പട്ടാള ബങ്കര്‍ പണിയാനും ചാണകം മതിയെന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു.

ബങ്കര്‍ നിര്‍മ്മാണത്തില്‍ മാത്രമല്ല ഇന്ദ്രേഷ് കുമാറിന്റെ സംഭാവനയുള്ളത്. കാന്‍സറിനുള്ള മികച്ച മരുന്നാണ് പശുവിന്‍ മൂത്രമെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. പശു മനുഷ്യത്വത്തിന്റെ അമ്മയാണെന്നും ലോകത്തെ 90 ശതമാനം ആളുകളും പശുവിന്‍ പാലുകൊണ്ടാണ് ജീവിക്കുന്നതെന്നും പറയുന്ന ഇന്ദ്രേഷ് പശുവിന്റെ മാംസം വിഷമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പശുവിന്‍ മാംസം വിഷമാണ്. അതു കഴിക്കരുത്. തങ്ങള്‍ ആരെയും നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നില്ല. സത്യം പറയുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ചണ്ഡീഗഢില്‍ ഒരു ചടങ്ങില്‍ സംസാരിക്കുഗമ്പാളാണ് താന്‍ കണ്ടുപിടിച്ച അറിവുകള്‍ ഇന്ദ്രേഷ് കുമാര്‍ പകര്‍ന്നുനല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here