മലയാള സിനിമയില്‍ കളം പിടിക്കാന്‍ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര വരുന്നു

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ സൂപ്പര്‍ നായികയെന്ന വിശേഷണത്തില്‍ നിന്നും ഹോളിവുഡിന്‍റെ മനസ്സും കീ‍ഴടക്കിയ പ്രിയങ്ക ഒടുവില്‍ മലയാള സിനിമയിലേക്കും എത്തുകയാണ്. അഭിനേതാവായല്ല മറിച്ച് നിര്‍മ്മാതാവായാണ് പ്രിയങ്ക മലയാള സിനിമലോകത്തേക്ക് എത്തുന്നത്.

മറാത്തിയില്‍ പ്രിയങ്ക നിര്‍മ്മിച്ച വെന്റിലേറ്റര്‍ എന്ന ചിത്രത്തിന്റെ മലയാളം റിമേക്ക് ആണ് പ്രിയങ്ക നിര്‍മ്മിക്കുന്നത്.മലയാളത്തില്‍ വെന്റിലേറ്റര്‍ ചെയ്യുന്നുവെന്നും, കരാര്‍ ഒപ്പിട്ട് കഴിഞ്ഞുവെന്നും പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു.മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുകയെന്നും മധു ചോപ്ര അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here