ഇതിഹാസ താരം സച്ചിനും പണികിട്ടി; സച്ചിനെ മാവേലിയാക്കി ട്വിറ്റര്‍ ലോകം

ദില്ലി: കൃത്യമായി രാജ്യസഭയില്‍ ഹാജരാകാതിരുന്ന സച്ചിന്‍ സഭയില്‍ എത്തിയതോടെ . സച്ചിനെ ട്രോളി ട്വിറ്റര്‍ ലോകവുമെത്തി. താങ്കള്‍ ജീവചരിത്രസിനിമയുടെ പ്രൊമോഷനു വേണ്ടിയാണോ രാജ്യസഭയില്‍ എത്തിയതാണോ എന്ന് ചിലര്‍. തങ്ങളുടെ കോളേജ് ഹാജരുമായി സച്ചിന്റെ ഹാജര്‍ നിലയെ താരതമ്യം ചെയ്തും ചിലരെത്തി.2017 ല്‍ ഇന്ത്യ നേടിയ രണ്ട് നേട്ടം ഒന്ന ജി.എസ്.ടിയും മറ്റൊന്ന് സച്ചിന്‍ ഇന്ന് രാജ്യസഭയില്‍ ഹാജരായതുമാണെന്നാണ് സാഗര്‍ എന്നയാളുടെ ട്വീറ്റ്. റംസാനിലെ മാസപ്പിറവിയോടുപമിച്ചാണ് ജോഹബ് ഖോരിയുടെ ട്വീറ്റ്.

നേരത്തേ സച്ചിനും ചലച്ചിത്ര താരം രേഖയും തുടര്‍ച്ചയായി സഭയില്‍ ഹാജരാകത്തതിനെ വിമര്‍ശിച്ച് സമാജ് വാദി എം.പി നരേഷ് അഗര്‍വാള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും അംഗത്വം റദ്ദാക്കണമെന്നും നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടിരുന്നു. 2012 ല്‍ യു.പി.എ സര്‍ക്കാരാണ് സച്ചിനെയും രേഖയെയും രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിച്ചത്.തുടര്‍ച്ചയായി രാജ്യസഭയില്‍ ഹാജരാകാതിരുന്ന സച്ചിന്‍ ഇന്നത്തെ സെഷനില്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News