എന്റെ ജീവിതത്തിലും അത് തന്നെയാണ് സംഭവിച്ചത്; അനന്യ തുറന്നുപറയുന്നു

തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളായിരുന്നു അനന്യ. അധിക കാലം താരറാണിയായി തിളങ്ങാനായില്ലെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിക്കാന്‍ താരത്തിന് സാധിച്ചു. പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായെത്തിയ അനന്യ നിരവധി സിനിമകളില്‍ തിളങ്ങി.

തന്റെ ജീവിതത്തില്‍ സംഭവിച്ച വേദനകളെ കുറിച്ച് തുറന്ന് പറഞ്ഞ് നായിക രംഗത്തെത്തി. എല്ലാവരേയും പോലെ ഇടയ്ക്ക് മാതാപിതാക്കളുമായി അകല്‍ച്ചയുണ്ടായിരുന്നെന്ന് താരം തുറന്നു പറഞ്ഞു. എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്ന അവസ്ഥയാണ് മാതാപിതാക്കളുമായുള്ള അകല്‍ച്ച. നമ്മളെടുക്കുന്ന ചില തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുമ്പോഴാണ് ആ അകല്‍ച്ച ഉടലെടുക്കുന്നത്. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നും അനന്യ വ്യക്തമാക്കി.

പക്ഷെ മാതാപിതാക്കളുടെ സ്‌നേഹം അങ്ങനെയൊന്നും പോകുന്നതല്ല. അവര്‍ എന്നും മക്കളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ജീവിക്കുന്നത്. മക്കളെ വെറുക്കാന്‍ മാതാപിതാക്കള്‍ക്ക് ഒരിക്കലും സാധിക്കില്ല. അതുപോലെ തന്നെ മക്കള്‍ക്കും മാതാപിതാക്കളെ വെറുക്കാന്‍ ആകില്ലെന്നും താരം ചൂണ്ടികാട്ടി.

കുറച്ച് കാലം ഉണ്ടായിരുന്ന അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോള്‍ അച്ഛനും അമ്മയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പ്രമുഖ ചലച്ചിത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭര്‍ത്താവായ ആഞ്ജനേയനെ കുറിച്ച് പറയാനും അനന്യയ്ക്ക് നൂറ് നാവാണ്. ഭര്‍ത്താവ് എന്നും തന്റെ ബലമാണെന്നും ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന വ്യക്തിയാണെന്നും താരം വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News