ഇതാണ് ഡോക്ടര്‍; ഇങ്ങനെയാകണം ആതുര സേവനം; പ്രസവ വേദനയിലും പ്രസവമെടുത്ത അമാന്‍ഡയ്ക്ക് ലോകത്തിന്റെ കയ്യടി

ന്യൂയോര്‍ക്ക്: പ്രസവത്തിനായി ലേബര്‍ റൂമിലെത്തിയ ഡോ. അമാന്‍ഡ ഹെസിന് വെറുതേയിരിക്കാനായില്ല. തൊട്ടടുത്ത് കിടന്ന യുവതി പ്രസവവേദനയില്‍ പുളയുന്നത് കണ്ട അമാന്‍ഡയുടെ ഉള്ളിലെ ഡോകടറുടെ ധര്‍മം ഉണര്‍ന്നു. ലി ഹലിഡേ ജോണ്‍സണ്‍ എന്ന യുവതിയ്ക്ക് തന്റെ വേതന വകവയ്ക്കാതെ അമാന്‍ഡ രക്ഷകയായി.

അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവമുണ്ടായത്. ഹലിഡേയുടെ ഗര്‍ഭപാത്രത്തില്‍ പൊക്കിള്‍ക്കൊടി പിണഞ്ഞ അവസ്ഥയിലായിരുന്നു കുഞ്ഞ്. അപകടം തിരിച്ചറിഞ്ഞ ഉടന്‍തന്നെ ശസ്ത്രക്ക്രിയ നടത്താന്‍ ആവശ്യപ്പെടുകയും അതില്‍ പങ്കാളിയാവുകയുമായിരുന്നു അമാന്‍ഡ. ഗൈനക്കോളജി ഡോക്ടറായ അമാന്‍ഡ തന്റെ രണ്ടാം കുഞ്ഞിന്റെ പ്രസവത്തിനായാണ് ആശുപത്രിയിലെത്തിയത്.

ഹലിഡേയുടെ പ്രസവമെടുത്ത ശേഷം അമാന്‍ഡയും കുഞ്ഞിന് ജന്‍മം നല്‍കി. തന്റെ കുഞ്ഞുമൊത്തുള്ള ചിത്രം വൈറലാവുകയാണ്. ഡോക്ടര്‍ മോം എന്നു വിളിച്ചാണ് സ്വന്തം പ്രസവ വേദന മറന്നുള്ള അമാന്‍ഡയുടെ കര്‍ത്തവ്യ ബോധത്തെ ലോകം വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News