ഷാര്‍ജയില്‍ മലയാളി യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: എറണാംകുളം പെരുമ്പാവൂര്‍ സ്വദേശി ഡിക്‌സണ്‍ (35) എന്ന യുവാവിന്റെ അഴുകിയ മൃതദേഹമാണ് പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും കണ്ടെത്തിയത്. അയര്‍ലന്റില്‍ ഭാര്യയൊടപ്പം പോയി തിരിച്ച് വന്ന് ജോലി ചെയ്തിരുന്ന ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീസോണിലെ സ്ഥാപനത്തില്‍ നിന്നും രാജി വെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡിക്‌സണ്‍.

ഷാര്‍ജ അല്‍ ഖുലയ്യയിലെ ബീച്ചിലുള്ള ഷാര്‍ജ ലേഡീസ് ക്ലബ്ബിന് സമീപത്തുള്ള പാര്‍ക്കിംഗിലെ വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം വരെ കുടുംബത്തോടപ്പം ഷാര്‍ജയിലായിരുന്നു ഡിക്‌സണ്‍ താമസിച്ചിരുന്നത്. ഡിക്‌സണെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഈ മാസം ഒന്നിന് ഷാര്‍ജയിലെ അല്‍ വസീത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മൃതദേഹം കണ്ടെത്തി വിദ്ഗ്ദ്ധ പരിശോധനക്കായി പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായി ഷാര്‍ജ പോലീസ് അറിയിച്ചു. ഫോണില്‍ ഭാര്യയുമായി കഴിഞ്ഞ മാസം രാവിലെ 9.30 നാണ് അവസാനമായി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News