
ഭൂമിക്ക് അന്യഗ്രഹ ജീവികളില്‍ നിന്നും ഭീഷണിയുണ്ടോ ? അങ്ങനെയുള്ള ആശങ്കകള്‍ ശാസ്ത്രജ്ഞന്‍മാര്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്കും ഇങ്ങനെയൊരു പേടി തട്ടിയിട്ടുണ്ട് . ഭൂമിയെ സംരക്ഷിക്കാന്‍ ജോലിക്കാരെ തേടുകയാണ് നാസയിപ്പോള്‍.
വന്‍ ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ട് നാസ. ഭൂമിയെ അന്യഗ്രഹ മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുക മാത്രമല്ല മറ്റ് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മനുഷ്യര്‍ വൃത്തികേടാക്കാന്‍ ശ്രമിച്ചാല്‍ തടയുകയും വേണം. പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നാണ് ഉദ്യോഗത്തിന്റെ പേര് . ബഹിരാകാശ പര്യവേഷണങ്ങളുടെ കാര്യത്തില്‍ നാസയ്ക്ക് കൃത്യമായ നയങ്ങളുണ്ട്. ബഹിരാകാശ പര്യവേഷണത്തിന്റെ ഭാഗമായി ബഹിരാകാശമോ മറ്റ് ഗ്രഹങ്ങളോ മലിനമാക്കാന്‍ പാടില്ല എന്നതാണ് അതില്‍ പ്രധാനം.
അതുപോലെ മിഷന്‍ പൂര്‍ത്തിയായി തിരിച്ചെത്തുന്ന പേടകങ്ങള്‍ വഴി അവിടെ നിന്നുള്ള മാലിന്യങ്ങള്‍ ഭൂമിയില്‍ എത്തുന്നത് തടയുകയും വേണം. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം . പുതിയതായി സൃഷ്ടിച്ച തസ്തികയല്ല ഇത്. 2014 മുതല്‍ കാതറിന്‍ കോണ്‍ലി എന്ന സ്ത്രീ ഈ തസ്തികയില്‍ ജോലിനോക്കി വരുന്നു. ഏത് ബഹിരാകാശ ദൗത്യത്തിലും അന്യഗ്രഹങ്ങളെ മലിനമാക്കാനുള്ള സാധ്യത പതിനായിരത്തില്‍ ഒരു ശതമാനം മാത്രമാണെന്ന് കോണ്‍ലി പറയുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here