കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കോളറ സ്ഥിരീകരിച്ചു. മാവൂര്‍ തെങ്ങിലക്കടവില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ 2 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്നതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

മാവൂര്‍ തെങ്ങിലക്കടവിലെ വാടക കെട്ടിടത്തില്‍ താമസിച്ചു വരുന്ന രണ്ട് ബംഗാള്‍ സ്വദേശികള്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് നാട്ടില്‍ പോയി വന്നവരാണിവര്‍. 6 പേരെ രോഗലക്ഷണത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാട്ടില്‍ പോയിവന്ന 2 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ബംഗാളില്‍ നിന്നുളള 15 തൊഴിലാളികളാണ് തെങ്ങിലക്കടവില്‍ താമസിക്കുന്നത്. കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സമീപത്തെ 53 കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി. പരിശോധനയ്ക്കായി കിണര്‍ വെളളം ശേഖരിച്ചിട്ടുണ്ട്. മാലിന്യവും വൃത്തിഹീനമായ സാഹചര്യവുമാണ് തൊഴിലാളികളുടെ താമസസ്ഥലത്തുളളത്.
രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന ഇതര സംസ്ഥാനക്കാരെ മാറ്റിപാര്‍പ്പിക്കാനുളള നടപടികളെ കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാവൂര്‍ കേന്ദ്രീകരിച്ച് ഊര്‍ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News